ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ച് രാം ലീല മൈതാനിയില്‍ ഇന്ന് സിപിഐയുടെ മഹാറാലി. ഏറെ കാലത്തിന് ശേഷമാണ് സിപിഐ ഒറ്റയ്ക്ക് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 'ബദലാവ് സരൂരി ഹെ' (മാറ്റം അനിവാര്യം) എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ വന്‍ ജനാവലിയുടെ പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്.
വനിതാ സംവരണം നടപ്പിലാക്കുക, തൊഴിലില്ലായ്മയും വിലക്കയവും പരിഹരിക്കുക തുടങ്ങിയവയാണ് പ്രതിഷേധത്തില്‍ സിപിഐ പ്രധാനമായും ഉയര്‍ത്തുന്നത്. വൈകിട്ട് മൂന്ന് മണി വരെയാണ് പ്രതിഷേധം നടക്കുക. ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെല്ലാം അനേകം പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക, വിദ്യാഭ്യാസ, തൊഴിലാളി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് റാലി. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐഎമ്മുമായുള്ള തര്‍ക്കവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

Comments