തന്റെ വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ചും ശീലങ്ങള്‍ മാറ്റിയതിനെക്കുറിച്ചും പറഞ്ഞ് നടന്‍ വിജയ് ദേവരക്കൊണ്ട. ' രോമാഞ്ചകം' സിനിമയുമായി ബന്ധപ്പെട്ട വേദിയിലാണ് താരം തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് സംസാരിച്ചത്.
'' ''ഞാന്‍ ജനിക്കുന്നത് 1989 ലാണ്. ഓരോ വര്‍ഷവും ത്രില്ലിങ് ആയിരുന്നു. എന്റെ പോക്കറ്റില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ബ്ലെന്റേഴ്‌സ് പ്രൈഡും ഗ്ലെന്‍ഫിഡ്ച്ചും (രണ്ടും സ്‌കോച്ച് വിസ്‌കികളാണ്) കുടിക്കുമായിരുന്നു. പിന്നീട് ഞാന്‍ മദ്യപാനം നിര്‍ത്തി'' താരം പറയുന്നു. 2026 ലെ എറ്റവും ത്രില്ലിങ് നിമിഷത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.
''പിന്നീട് ഞാന്‍ പ്രണയത്തിലായി. ഹൃദയം തകർന്നു. പിന്നീട് ഞാന്‍ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും ജീവിതം ത്രില്ലിങ് ആയിരുന്നു'' എന്നും വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേര്‍ത്തു. പിന്നാലെ താരത്തോട് ചേട്ടത്തി എങ്ങനെയിരിക്കുന്നുവെന്നായി ആരാധകര്‍. ഈയ്യടുത്താണ് രശ്മിക മന്ദാനയ്ക്ക് പരുക്കേല്‍ക്കുന്നത്. സര്‍ജറിയ്ക്ക് ശേഷം വിശ്രമിക്കുകയാണ് രശ്മിക.
''നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവള്‍ക്കൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ സുഖപ്പെട്ടു വരുന്നു. വീട്ടിലിരുന്ന് ആ കാലം ആസ്വദിക്കുകയാണ്'' എന്നാണ് വിജയ് ദേവരക്കൊണ്ട രശ്മികയെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

Comments