വാർധക്യം ജീവിതത്തിന്റെ സ്വാഭാവിക ഘട്ടമാണ്. മക്കളെ ആശ്രയിച്ച് കഴിയുന്നതാണോ മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെ അളവുകോൽ, അതോ സ്വന്തം ജീവിതം സ്വന്തം രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമാണോ അവർക്ക് വേണ്ടത്? ഇന്ത്യയിലെയും നോർവേയിലെയും വയോധികരുടെ ജീവിതത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഇന്ത്യക്കാരന്റെ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ഈ ചോദ്യങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്.
നോർവേയിൽ പ്രായമായ മാതാപിതാക്കൾ സാധാരണയായി മക്കൾക്കൊപ്പം താമസിക്കാറില്ലെന്നാണ് നോർവേയിൽ താമസിക്കുന്ന വിനോദ് എന്നയാൾ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. പലരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെയർ ഹോമുകളിലേക്ക് മാറുകയോ ചെയ്യുന്നു. നഴ്സുമാരുടെ പരിചരണം, ഭക്ഷണം, വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവ അവിടെ ക്രമീകരിച്ചിട്ടുണ്ടാകും. എന്നാൽ മക്കളിൽ നിന്ന് അകന്ന് കഴിയുന്നത് കുടുംബബന്ധങ്ങൾ അകലുന്നു എന്നർഥമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാരാന്ത്യങ്ങളിൽ മക്കളും കൊച്ചുമക്കളും ഒത്തുകൂടുകയും കുടുംബസംഗമങ്ങളും യാത്രകളും നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോഴാണ് വിനോദിന്റെ കുറിപ്പ് കൂടുതൽ ശ്രദ്ധ നേടിയത്. പ്രായമായ മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമിൽ താമസിപ്പിച്ചാൽ പോലും സമൂഹത്തിന്റെ ചോദ്യങ്ങളും സംസാരവും നേരിടേണ്ടി വരുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറയുന്നു. ജോലി, വീടിന്റെ വായ്പ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, മാതാപിതാക്കളുടെ ചികിത്സച്ചെലവ് തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾക്കിടയിൽ പല കുടുംബങ്ങളും മുന്നോട്ട് പോകുന്നു. മക്കൾക്ക് ഭാരമാകാൻ ആഗ്രഹിക്കാത്തതിനാൽ ചില വയോധികർ സ്വന്തം ആവശ്യങ്ങൾ പോലും തുറന്നുപറയാതെ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാർക്ക് മാതാപിതാക്കളോട് സ്നേഹമില്ല എന്നല്ലെന്നും നോർവേയിലുള്ളവരും മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ടെന്നും വിനോദ് പറയുന്നു. എന്നാൽ ഇന്ത്യയിൽ സ്നേഹത്തോടൊപ്പം കടമ, സാമ്പത്തിക ആശ്രിതത്വം, കുറ്റബോധം തുടങ്ങിയവയും കൂട്ടിച്ചേർത്ത് അതിനെ ‘സംസ്കാരം’ എന്ന് വിളിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രായമായവർക്ക് മക്കളെ ആശ്രയിക്കേണ്ടി വരാതെയും തങ്ങൾ ഒരു ഭാരമാണെന്ന തോന്നലില്ലാതെയും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ശക്തമായൊരു സാമൂഹിക സംവിധാനം ഇന്ത്യയ്ക്കും ആവശ്യമാണോ എന്ന ചോദ്യമാണ് കുറിപ്പ് ഉയർത്തുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ ചർച്ചയിൽ പ്രതികരണവുമായി എത്തിയത്.

Comments