സഹോദരന് രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി നവ്യ നായര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രാഹുലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
'എന്റെ ചക്കരമുത്തിന് ജന്മദിനാശംസകള്‍. എന്നേക്കും സ്‌നേഹിക്കുന്നു. എന്റെ സ്‌നേഹവും അനുഗ്രഹങ്ങളും ക്യൂട്ട് കുട്ടന്' എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം നവ്യ കുറിച്ചത്.
'എന്റെ ചക്കരമുത്തിന് ജന്മദിനാശംസകള്‍. എന്നേക്കും സ്‌നേഹിക്കുന്നു. എന്റെ സ്‌നേഹവും അനുഗ്രഹങ്ങളും ക്യൂട്ട് കുട്ടന്' എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം നവ്യ കുറിച്ചത്.
നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ഒപ്പം ടെലിവിഷന്‍ പരിപാടികളും സ്‌റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
സമൂഹമാധ്യമങ്ങളിലും സജീവമായ നവ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാതംഗി എന്നൊരു നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്. അതേസമയം റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'യാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Comments