വിവാഹത്തിനു മുന്നോടിയായി നടന്ന രജിസ്റ്റര്‍ മാര്യേജില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിലീന്‍ സാന്ദ്ര. യുവ സംവിധയാകന്‍ ശ്യാമിന്‍ ഗിരീഷാണ് വരന്‍. 2017 മുതല്‍ നിലീന്റെ സുഹൃത്താണ് ശ്യാമിന്‍. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങള്‍ നിലീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.
‘വലിയ വിവാഹാഘോഷങ്ങള്‍ക്ക് മുന്‍പെ ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നതിനാല്‍, ഈയൊരു ചടങ്ങ് ഞങ്ങള്‍ക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ ചിന്തിച്ചു.. ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകള്‍ പരസ്പരം മാറി കുറച്ച് സന്തോഷം കൂടി പങ്കുവെച്ചുകൂടാ? വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് നിലീന്‍ കുറിച്ചത്.

വിവാഹചിത്രങ്ങൾ പങ്കുവച്ച് നിലീൻ കുറിച്ചതിങ്ങനെ: ‘എന്റെ ബാക്കി ജീവിതം മുഴുവൻ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഇപ്പോഴും ഒരു കിറുക്കിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്.’
സംഗീത് പ്രതാപ് നായകനാകുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്. നിലീന്‍ സാന്ദ്രയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീന്‍ സാന്ദ്രയാണ്.

Comments