പ്രമുഖ ചലച്ചിത്രപിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. രജനീകാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നൽകിയ ‘രാ രാ സരസക്കു രാ രാ’ എന്ന ഗാനത്തിലൂടെയാണ് ബിന്നി ശ്രദ്ധിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് നിരവധി ഗാനങ്ങള്‍ ബിന്നിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. റിയാലിറ്റി ഷോ ജഡ്ജ് കൂടിയായ ബിന്നി കുടുംബപ്രേക്ഷകര്ക്കുമിപ്പോള് സുപരിചിതയാണ്.
ഗായികയായ ബിന്നി ഏറെ സുന്ദരിയുമാണ്. ഈ പ്രായത്തിലും ഗായികയുടെ സൗന്ദര്യരഹസ്യത്തിനു പിന്നില്‍ എന്താണെന്ന് ചോദിക്കാത്തവര്‍ അപൂര്‍വ്വമാണ്. ഏതൊരു അഭിമുഖത്തിലും തന്റെ വിടര്‍ന്ന കണ്ണുകള്‍ക്ക് പിന്നിലുള്ള രഹസ്യമെന്താണെന്നുള്ളത് ബിന്നി സ്ഥിരമായി കേള്‍ക്കുന്നൊരു ചോദ്യമാണ്.
ഇപ്പോഴിതാ 20 വർഷമായി താൻ കണ്ണ് കഴുകാറില്ലെന്ന് പറയുകയാണ് ബിന്നി കൃഷ്ണകുമാർ. മകളും ഗായികയുമായ ശിവാംഗിക്കൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള കൗതുകങ്ങള്‍ ബിന്നി പങ്കിട്ടത്. സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍ കാഴ്ച്ചക്കാരെ ഞെട്ടിക്കുന്ന അപ്രതീക്ഷിത മറുപടി ബിന്നി നല്‍കിയത്.
‘‘20 വർഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല. രാത്രി ഉറങ്ങാൻ പോകുമ്പോഴും കണ്ണിലെ ഐലൈനറും കണ്മഷിയുമെല്ലാം അതേപടി കാണും. കണ്മഷി മാഞ്ഞുപോയാല്‍ അതിന് മുകളിലൂടെ വീണ്ടും എഴുതുകയാണ് പതിവ്. ചെറുപ്പം മുതലേ കണ്ണെഴുതുന്നത് എന്റെ ശീലമാണ്. മൂന്ന് വയസ് മുതല്‍ കണ്ണ് വലിയ രീതിയില്‍ എഴുതാറുണ്ടായിരുന്നു. കണ്ണെഴുതാതെ ഞാൻ എവിടെയും പോകാറില്ല, കണ്ണെഴുതാത്ത രൂപത്തില്‍ എന്നെ കാണുന്നത് എനിക്കു തന്നെ ഇഷ്ടമല്ല. ലിപ്സ്റ്റിക്കും കണ്ണെഴുത്തും എനിക്ക് നിർബന്ധമാണ്.
സ്കിൻ കെയറിന്റെ കാര്യത്തില്‍ പക്ഷേ എനിക്ക് പ്രത്യേക രീതികളൊന്നുമില്ല. നേരത്തെ ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു. ഏകദേശം ആറ് മാസത്തോളം അത് ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ അത് ലഭ്യമല്ല. പലതവണ കഴുകിയെടുത്ത നെയ്യായിരുന്നു അത്...’ ബിന്നി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗായികയുടെ വെളിപ്പെടുത്തല്‍. കൗതുകകരമായ ഈ തുറന്നു പറച്ചില് കാഴ്ച്ചക്കാരെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.
ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്. കലോത്സവങ്ങളിൽ ഒന്നാം സമ്മാനം കിട്ടിയ ബിന്നി ആ കാലഘട്ടത്തില്‍ തന്നെയാണ് കൃഷ്ണകുമാറുമായി പ്രണയത്തിലായത്. കേരളത്തിൽ സംഗീത റിയാലിറ്റി ഷോകളിൽ ബിന്നിയുടെ പാട്ടും പൊട്ടും പിന്നെ, കമ്മലും മാലകളുമൊക്കെ വൻഹിറ്റാണ്. ഗായിക കൂടിയായ മകള്‍ ശിവാംഗിയാകട്ടെ ‘കുക്കു വിത് കോമാളി’ എന്ന കുക്കിങ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. കലപില സംസാരിക്കുന്ന ഈ അമ്മയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.

div class="article-video">

Comments