തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷ ത്തിൽ അവസാനിച്ചു. ബാരിക്കേഡുകൾ സ്ഥീപിച്ച് പൊലീസ് തടഞ്ഞെങ്കിലും, മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ ഇവ തകർക്കാൻ ശ്രമിച്ചു.
പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ആരും പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസുമായുണ്ടായ കയ്യാങ്കളിക്കും ഉന്തും തള്ളനും പിന്നാലെ പൊലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ തുടര്‍ന്നു.
വന്ദേമാതരം വിവാദത്തെത്തുടർന്ന് കഴിഞ്ഞദിവസം നടന്ന പ്രതിഷേധ മാർച്ചിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ഈ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ മാർച്ച് സംഘടിപ്പിച്ചത്.

Comments