കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾക്ക് പ്രോസിക്യൂഷൻ സാങ്ഷൻ നൽകിയതിൽ ഹൈക്കോടതിയുടെ വിമർശനം. പകർപ്പ് പ്രതിക്ക് നൽകാൻ ഏത് നിയമവ്യവസ്ഥയാണ് അധികാരം നൽകുന്നതെന്ന് കോടതി ചോദിച്ചു.
പ്രോസിക്യൂഷൻ സാങ്ഷന്റെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല. എന്നിട്ടും പകർപ്പ് കൈമാറിയതിൽ കോടതി വിശദീകരണം തേടി.
കോടതിയെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയതും അങ്ങേയറ്റം ഗുരുതരമാണെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. പകർപ്പ് എങ്ങനെയാണ് പ്രതിക്ക് നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം. ഇമെയിൽ വഴിയോ തപാൽ മാർഗമോ നൽകിയതെന്ന് ഉൾപ്പെടെ വിശദീകരിച്ച് അധിക റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Comments