മാഞ്ചസ്റ്റർ: അർജന്റീനിയൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ ചെൽസിയിൽ നിന്ന് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 125 മില്യൺ പൗണ്ട് (ഏകദേശം 1600 കോടിയിലധികം രൂപ) നൽകിയാണ് അഞ്ച് വർഷത്തേക്ക് താരത്തെ സിറ്റി ടീമിലെത്തിക്കുന്നത്.
ഒരു വർഷം മുമ്പ് സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിനെ ന്യൂകാസിൽ ലിവർപൂളിന് കൈമാറിയതിന് സമാനമായ തുകയ്ക്കാണ് എൻസോ ഫെർണാണ്ടസ് ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തുന്നത്.
2023ലാണ് ബെൻഫിക്കയിൽ നിന്ന് 107 മില്യൺ പൗണ്ടിന് എൻസോ ഫെർണാണ്ടസ് ചെൽസിയിലെത്തിയത്. എന്നാൽ ഈ സീസണിൽ ക്ലബ് വിടാൻ താരം താൽപര്യം പ്രകടിപ്പിച്ചിരുന്നു. റയൽ മാഡ്രിഡിലേക്ക് താരം മാറുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും അവസാന ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാർ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അതിനിടെ റയൽ സോസിഡാഡിനെതിരായ സൗഹൃദ മത്സരത്തിലും ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് ഓപ്പണിങ് മത്സരത്തിലും എൻസോ ഫെർണാണ്ടസിനെതിരെ ചെൽസി ആരാധകർ കൂവിയിരുന്നു. ക്ലബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തിന് ഇതും കാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ.

Comments