ചെന്നൈ: മുൻ ഡിഎംകെ ഭരണകാലത്ത് സമരം ചെയ്ത കർഷകരും അധ്യാപകരും നേരിട്ട കേസുകൾ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും അദ്ദേഹം വിമർശിച്ചു.
2021 മുതൽ 2026 വരെയുള്ള കാലയളവിൽ കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ പലരും കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് വിജയ് പറഞ്ഞു.
കർഷകരുടെയും അധ്യാപകരുടെയും ന്യായമായ ആവശ്യങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഭരണകൂടത്തോടുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധം ഉൾപ്പെടെയുള്ള സമരങ്ങളുടെ പേരിലാണ് സംസ്ഥാനത്തിന്റെ നട്ടെല്ലായ കർഷകർക്കെതിരെ കേസെടുത്തതെന്ന് വിജയ് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവയിൽ പലതും ഇപ്പോഴും തീർപ്പാകാതെ തുടരുകയാണ്. നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നീറ്റ് പരീക്ഷയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളും പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും പികെഎം സർക്കാരിനോട് അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് നിയമമന്ത്രി നിർമൽ കുമാർ അറിയിച്ചു.

Comments