ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘CR7’ ബ്രാൻഡിന്റെ ഡയറക്ടറുമായ എൽമ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എൽമ, താൻ താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് മുഖ്യമന്ത്രി വി. ഡി. സതീശനുമായി അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും എൽമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് കേരളത്തിൽ എത്തുന്നതെന്നും മൂന്ന് ദിവസം ഇവിടെ ഉണ്ടാകുമെന്നും എൽമ വ്യക്തമാക്കി. CR7-ന് കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും താനും അതിലൊരാളാണെന്നും വി. ഡി. സതീശൻ വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് എൽമ മുഖ്യമന്ത്രിയോട് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
"ഇന്ത്യയിലെ കേരളത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവായ വി. ഡി. സതീശനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സാംസ്കാരിക കൈമാറ്റത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര നിമിഷങ്ങൾക്കാണ് ഈ ദിനം സാക്ഷ്യം വഹിച്ചത്. പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്, എന്നും ഓർത്തുവെക്കാവുന്ന ഒരു അനുഭവം."എന്നാണ് വീഡിയോ പങ്കുവെച്ച് എല്‍മ കുറിച്ചത്.

എല്‍മ എവേറോയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് വി. ഡി. സതീശനും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘ കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയെ നേരിൽ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി’, വി. ഡി. സതീശന്‍ കുറിച്ചു.

Comments