തിരുവനന്തപുരം: അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആഹാരത്തിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അമൃതം ന്യൂട്രിമിക്‌സിന്റെ പോഷകഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട അളവ് ക്രമീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഉൽപ്പന്നത്തിന്റെ പാക്കേജിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട കൃത്യമായ അളവും രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ബോധവൽക്കരണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.
നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര, 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയ ചങ്ക്സ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ആറുമാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിദിനം 135 ഗ്രാം എന്ന കണക്കിൽ പലഹാരമായോ കുറുക്കായോ നൽകാനാണ് അങ്കണവാടികളിൽ നിന്നുള്ള നിർദേശം.
അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നേരത്തെയും വനിതാ-ശിശുവികസന വകുപ്പ് മാർഗനിർദേശം നൽകിയിരുന്നു. വളർന്നുവരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് 20 ശതമാനം പഞ്ചസാര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നും അളവ് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ വേണമെന്നും വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.

Comments