മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിന് പകരം വയ്ക്കാനോ വിലയിടാനോ ആര്‍ക്കും കഴിയില്ല. മക്കളുടെ ഒറ്റ വിളിപ്പുറത്തെത്തുന്ന അച്ഛനും, ഒന്ന് കാലിടറിയാല്‍ ചേര്‍ത്തണയ്ക്കുന്ന മക്കളും ഇന്നത്തെ സമൂഹത്തില്‍ വളരെ ചുരുക്കം പേര് മാത്രമേയുള്ളൂ. മക്കള്‍ തങ്ങളുടെ അരികില്‍ നിന്ന് അകലെ മാറിയാണെങ്കില്‍ അവരുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുകയാണ് അച്ഛനമമ്മാര്‍.
ഇപ്പോഴിതാ മകളയച്ച ഒരു കുഞ്ഞുമെസ്സേജിന് പിന്നാലെ 28 മണിക്കൂറോളം കഷ്ടപ്പെട്ട് യാത്ര ചെയ്ത് മകളെ കാണാനെത്തിയ ഒരു അച്ഛനാണ് സോഷ്യൽ മീഡിയയിലൂടെ ഹൃദയം കവരുന്നത്. മകള്‍ക്ക് തന്നോടുള്ള സ്നേഹവും, അകന്നു നില്ക്കുമ്പോള് അനുഭവിക്കുന്ന ഏകാന്തതയും മനസ്സിലാക്കിയാണ് ആ അച്ഛൻ ജോലിത്തിരക്കുകള്‍ക്കിടയിലും മകളുടെ അടുത്തേക്ക് ഓടിയെത്തിയത്. രാത്രി അച്ഛന് അയച്ച ഒരു മെസേജാണ് ഈ കൂടിക്കാഴ്ചയ്ക്ക് കാരണമായി മാറിയത്.
‘‘ഞാൻ അച്ഛനെ ഓർക്കുന്നു എന്ന് തലേദിവസം രാത്രി അച്ഛനൊരു മെസ്സേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ വാതില്‍ തുറന്നപ്പോള്‍ ഒരു ബാക്ക്പാക്കുമായി അച്ഛൻ അവിടെ നില്ക്കുന്നു. എന്റടുത്തുപോലും പറയാതെ അദ്ദേഹം 14 മണിക്കൂർ യാത്ര ചെയ്താണെത്തിയത്. എന്നോടൊപ്പം വെറും എട്ട് മണിക്കൂർ മാത്രം ചെലവഴിക്കാനാണ് അദ്ദേഹം അത്രയും ദൂരം യാത്ര ചെയ്ത് ഇവിടേക്ക് എത്തിയത്. ജോലിയിലെ തിരക്കേറിയ കോളുകള്‍ക്കിടയിലും അദ്ദേഹം എന്റെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി, പുറത്തു കൊണ്ടുപോയി, എന്റെ ഇഷ്ട ഭക്ഷണങ്ങള്‍ വാങ്ങിത്തന്നു. ഒടുവില്‍ മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നീ എന്തുചെയ്താലും സന്തോഷത്തോടെയിരിക്കുക. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്’ എന്ന്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ടല്ല അദ്ദേഹം വന്നത്, മറിച്ച് ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കാനാണ് അദ്ദേഹം എത്തിയത്...
ചിലപ്പോള്‍ മാതാപിതാക്കള്‍ വാക്കുകള്‍ കൊണ്ട് ‘ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്’ എന്ന് പറയാറില്ല. പക്ഷേ, അവർ പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. ആ സാന്നിധ്യം മാത്രം മതി നമ്മള് ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തലിന്....’’ എന്നാണ് പെണ്‍കുട്ടി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ആപ്പിള്‍. കൈവല്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഹൃദയസ്പര്‍ശിയായ സംഭവം കാഴ്ച്ചക്കാരുടെ മുന്നിലേക്ക് എത്തിയത്. അച്ഛന്റെയും മകളുടെയും സ്നേഹവും അച്ഛന്റെ ആ കരുതലും കണ്ട് കാഴ്ച്ചക്കാരുടെ മനസ്സും ഈറനണിയുന്നുണ്ടെന്നുള്ളത് കമന്റുകളിലൂടെയും ലൈക്കുകളിലൂടെ കൃത്യമായി മനസ്സിലാകും.

Comments