More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

എട്ട്‌ വിക്കറ്റ്‌ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്‌.

Authored by Web Desk | Last updated: 02 Sep 2026, 11:53 PM | 2 min read

Print
എട്ട്‌ വിക്കറ്റ്‌ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്‌.

തിരുവനന്തപുരം: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ നടന്ന കേരളാ ക്രിക്കറ്റ്‌ ലീഗ്‌ മൂന്നാം സീസണ്‍ മത്സരത്തില്‍ എട്ട്‌ വിക്കറ്റ്‌ ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏഴ്‌ വിക്കറ്റിന്‌ 196 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ട്രിവാന്‍ഡ്രം 18.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.
കിടിലന്‍ സെഞ്ചുറിയുമായിനിന്ന ഗോവിന്ദ പൈ (62 പന്തില്‍ നാല്‌ സിക്‌സറും 11 ഫോറുമടക്കം 108) ട്രിവാന്‍ഡ്രം റോയല്‍സിന്റെ ജയത്തിന്‌ അടിത്തറയിട്ടു. നായകന്‍ കൃഷ്‌ണ പ്രസാദ്‌ 46 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 68 റണ്ണുമായി പൈക്കൊപ്പംനിന്നു. കേരളാ ക്രിക്കറ്റ്‌ ലീഗില്‍ 21 വയസുകാരനായ ഗോവിന്ദ പൈ ആദ്യ സെഞ്ചുറിയാണ്‌. ബൗളര്‍മാരെ കടന്നാക്രമിച്ച ഗോവിന്ദിന്റെ വെടിക്കെട്ട്‌ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലെ കാണികള്‍ക്ക്‌ ആവേശമായി. നാലാമനായി ഇറങ്ങി ബൗളര്‍മാരെ പ്രഹരിച്ച ഗോവിന്ദ്‌ 28 പന്തില്‍ തന്നെ 50 കടന്നു. മനു കൃഷ്‌ണന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു സിക്‌സറും ഫോറും പറത്തിയാണ്‌ താരം റണ്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്‌. ഏഥന്‍ ആപ്പിള്‍ ടോമിനെ തുടര്‍ച്ചയായി രണ്ട്‌ തവണ സിക്‌സറടിച്ച്‌ ആക്രമണം കൂടുതല്‍ ശക്‌തമാക്കി. അതേ ഓവറില്‍ 19 റണ്‍ പിറന്നു. ആദി അഭിലാഷിനെ അതിര്‍ത്തി കടത്തിയാണു താരം അര്‍ധ സെഞ്ചുറി കടന്നത്‌. ഓപ്പണര്‍മാരായ അഭിഷേക്‌ പി. നായര്‍ (രണ്ട്‌), സുധീഷ്‌ മേനോന്‍ (നാല്‌) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതു ടീമിനെ ബാധിക്കാതെ നോക്കാന്‍ കൃഷ്‌ണ പ്രസാദിനും പൈയ്‌ക്കുമായി.
മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 185 റണ്ണിന്റെ അപരാജിത കൂട്ടുകെട്ട്‌ മത്സരത്തിന്റെ ഗതി മാറ്റി. അതില്‍ 108 റണ്ണും ഗോവിന്ദിന്റെ സംഭാവനയാണ്‌. പത്താം ഓവറില്‍ തന്നെ ഗോവിന്ദ്‌ ടീം സ്‌കോര്‍ നൂറിലെത്തിച്ചു. മുഹമ്മദ്‌ ആഷിക്‌ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ രണ്ട്‌ പന്തുകളും ബൗണ്ടറി പായിച്ച്‌ വിജയ റണ്‍ കുറിച്ചതും യുവതാരം തന്നെ. സെഞ്ചുറിയോടെ ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാമതെത്താന്‍ ഗോവിന്ദിനായി (335 റണ്‍). ഒരു സെഞ്ചുറിയും രണ്ട്‌ അര്‍ധ സെഞ്ചുറിയുമാണ്‌ ഇതുവരെ കുറിച്ചത്‌. ടൂര്‍ണമെന്റില്‍നിന്നു പുറത്തായെങ്കിലും അവസാന മത്സരം ജയിച്ച്‌ മടങ്ങാമെന്ന കൊച്ചിയുടെ പ്രതീക്ഷകള്‍ക്കാണ്‌ ഗോവിന്ദിന്റെ ഈ ഒറ്റയാള്‍ പോരാട്ടം മങ്ങലേല്‍പ്പിച്ചത്‌. കൊച്ചിക്കായി വിപുല്‍ ശക്‌തി (29 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 43), മനു കൃഷ്‌ണന്‍ (22 പന്തില്‍ അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 47), സച്ചിന്‍ സുരേഷ്‌ (18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 33) എന്നിവര്‍ വെടിക്കെട്ടായി. ട്രിവാന്‍ഡ്രത്തിനായി വിനോദ്‌ കുമാര്‍ മൂന്ന്‌ വിക്കറ്റെടുത്തു. ഒന്‍പത്‌ കളികളില്‍നിന്നു 12 പോയിന്റുള്ള ട്രിവാന്‍ഡ്രം ഒന്നാം സ്‌ഥാനത്താണ്‌. അത്രയും കളികളില്‍ 11 പോയിന്റുള്ള തൃശൂര്‍ ടൈറ്റന്‍സ്‌ രണ്ടാം സ്‌ഥാനത്തും 10 പോയിന്റുള്ള ആലപ്പി റിപ്പിള്‍സ്‌ മൂന്നാം സ്‌ഥാനത്തുമായി സെമി ഫൈനല്‍ ഉറപ്പാക്കി. 10 കളികളില്‍നിന്നു മൂന്ന്‌ ജയം മാത്രം കുറിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‌ ആറ്‌ പോയിന്റാണ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

കാഴ്ച പരിമിതരുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി കേരളം

യുഎസ് ഓപ്പൺ: ശക്തമായി തിരിച്ചടിച്ച് കാർലോസ് അൽകാറസ് മൂന്നാം റൗണ്ടിൽ

യുഎസ് ഓപ്പൺ: ശക്തമായി തിരിച്ചടിച്ച് കാർലോസ് അൽകാറസ് മൂന്നാം റൗണ്ടിൽ

ട്രാന്‍സ്ഫര്‍ ജാലകം അടയുന്നു ; സിറ്റിക്ക് മിഡ്ഫീല്‍ഡ് ശക്തമാക്കണം ; ലെഫ്റ്റ് ബാക്കിനായുള്ള അന്വേഷണത്തില്‍ യുണൈറ്റഡിന്

ട്രാന്‍സ്ഫര്‍ ജാലകം അടയുന്നു ; സിറ്റിക്ക് മിഡ്ഫീല്‍ഡ് ശക്തമാക്കണം ; ലെഫ്റ്റ് ബാക്കിനായുള്ള അന്വേഷണത്തില്‍ യുണൈറ്റഡിന്

എന്‍സോ സിറ്റിയില്‍

എന്‍സോ സിറ്റിയില്‍

ദക്ഷിണ മേഖല ഫൈനലില്‍

ദക്ഷിണ മേഖല ഫൈനലില്‍

ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം

ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം

Comments