
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ കൈമാറ്റം. അര്‍ജന്റീനയുടെ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ ബ്രിട്ടീഷ് ട്രാന്‍സ്‌ഫര്‍ റെക്കോഡിനൊപ്പം എത്തുന്ന 125 ദശലക്ഷം പൗണ്ടിന്റെ (1,586.17 കോടി രൂപ) വമ്പന്‍ കരാറില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി എന്‍സോയെ സ്വന്തമാക്കി. ചെല്‍സിയില്‍ നിന്നാണ് എന്‍സോ സിറ്റിയിലേക്കു കുടുമാറുന്നത്‌്. കഴിഞ്ഞ വര്‍ഷം സ്വീഡന്റെ അലക്‌സാണ്ടര്‍ ഇസാക്കിനെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനു നല്‍കിയ റെക്കോഡ് തുകയ്‌ക്ക് തുല്യമാണിത്. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ പുതിയ കോച്ച് എന്‍സോ മാരെസ്‌ക മുമ്പ് ചെല്‍സിയില്‍ എന്‍സോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോഡ്രി ബാഴ്‌സലോണയിലേക്ക് മാറിയതും മധ്യനിരക്കാരായ ബെര്‍ണാഡോ സില്‍വ, നിക്കോ ഗോണ്‍സാലസ്, ടിയാനി റെയ്‌ന്‍ഡേഴ്‌സ് എന്നിവര്‍ക്ല ബ വിട്ടതുമാണ് എന്‍സോയെ ടീമിലെത്തിക്കാന്‍ മാരെസ്‌കയെ പ്രേരിപ്പിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിനൊപ്പം എലിയറ്റ് ആന്‍ഡേഴ്‌സണ്‍, അയ്യൂബ് ബുവാഡി എന്നിവര്‍ ഇനി സിറ്റിയുടെ മധ്യനിരയിലുണ്ടാകും. 3,851 കോടി രൂപയാണ് സിറ്റി പുതിയ മധ്യനിരക്കായി ചെലവഴിച്ചത്. ചെല്‍സിയില്‍ കളിക്കുന്ന കാലത്ത് കോണ്‍ഫറന്‍സ് ലീഗുംക്ല ബ് വേള്‍ഡ് കപ്പും സ്വന്തമാക്കാന്‍ എന്‍സോയ്‌ക്ക് സാധിച്ചു. കഴിഞ്ഞ സീസണിന്റെ അവസാനം താരം ക്ലബ് വിടാനുള്ള ആലോചന തുടങ്ങിയിരുന്നു. ചര്‍ച്ചകള്‍ സജീവമായതോടെ ചെല്‍സി കോച്ച് സാബി അലോണ്‍സോ അവസാന രണ്ട് മത്സരങ്ങളില്‍നിന്ന് എന്‍സോയെ ഒഴിവാക്കി. 2023 ല്‍ ബെഫിക്കയില്‍നിന്ന് 1,369 കോടി രൂപയ്‌ക്കാണ് എന്‍സോ ചെല്‍സിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ റയാല്‍ മാഡ്രിഡില്‍ ചേരാനുള്ള താല്‍പര്യം പരസ്യമാക്കിയതിനു ചെല്‍സി താരത്തെ രണ്ട് മത്സരങ്ങളില്‍നിന്നു മാറ്റി നിര്‍ത്തിയിരുന്നു.







Comments