ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഐം ആം ഗെയിം' . ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുളള ചിത്രം പങ്കുവച്ച് പെപ്പെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'' ചില യാത്രകള്‍ പ്രത്യേകതയുള്ളതാകുന്നത് നമ്മളില്‍ വിശ്വസിക്കുന്ന ആളുകള്‍ ഉള്ളതുകൊണ്ടാണ്. എനിക്ക് 'ഐ ആം ഗെയിം' നല്‍കിയതിനും ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതിനും ദുല്‍ഖര്‍ ബ്രോ്, ഒത്തിരി നന്ദി. വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നതിനേക്കാള്‍ വലിയ അര്‍ത്ഥമാണ് എനിക്കിതിന് ഉള്ളത്'', ആന്റണി വര്‍ഗീസ് പെപ്പെ കുറിച്ചു. പിന്നാലെ പോസ്റ്റിന് താഴെ മറുപടി കമന്റുമായി ദുല്‍ഖറും എത്തി. ' ഐ ആം ഗെയിമിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതിന് ഒത്തിരി നന്ദി മച്ചാനെ. ഐ ലവ് യു ഡാ' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ' ഐ ആം ഗെയിം'. പെപ്പെയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്ന ആദ്യ സിനിമ കൂടിയാണിത്. മിഷ്‌കിന്‍, കയാദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Comments