തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇരുവരും ഒന്നിച്ചെുത്തുന്ന നിമിഷങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിയോട് തനിക്ക് ഒരച്ഛന്റെ സ്‌നേഹമാണുളളതെന്ന് പറയുകയാണ് സൂര്യ, കാര്‍ത്തിയുടെ ആരാധകനാണെന്ന് പറഞ്ഞ് തന്റെ അടുത്ത് ഒരുപാട് പേര്‍ വരാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
കാര്‍ത്തിയുടെ പുതിയ ചിത്രമായ സര്‍ദാര്‍ 2 ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഒരു ചേട്ടന്‍ എന്ന നിലയില്‍ കാര്‍ത്തിയെ എങ്ങനെയാണ് കാണുന്നത് എന്നുളള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ഞാനെപ്പോഴും പറയാറുള്ളതു പോലെ, എന്റെ അച്ഛന്റെ പദവിയാണ് ഞാനെടുക്കുന്നത്. ചേട്ടൻ എന്നതിനേക്കാളുപരി, ഒരച്ഛന്റെ സ്നേഹമാണ് എനിക്ക് അവനോടുള്ളത്. അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ അങ്ങനെയാണ് കാണുന്നത്. അവൻ സ്വയം അവന്റെ വഴി കണ്ടുപിടിച്ചയാളാണ്. എന്റെയടുത്ത് ഒരുപാട് പേർ വന്ന് പറയാറുണ്ട്. 'സാർ, ഞാൻ നിങ്ങളുടെ അനിയന്റെ വലിയൊരു ആരാധകനാണ്. അനിയനോട് പറയണം സാർ, കാർത്തി സാറിനോട് അന്വേഷണം പറയണം സാർ' എന്നൊക്കെ. എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല.
എന്നെക്കുറിച്ചൊന്നും പറയാറുമില്ല. പക്ഷേ എന്റെയടുത്ത് നേരിട്ട് വന്ന് കാർത്തിയെ കുറിച്ച് മാത്രം സംസാരിച്ചിട്ട് അവർ പോകും". - സൂര്യ പറഞ്ഞു. അതോടൊപ്പം കാർത്തിയുടെ സിനിമ തിരഞ്ഞെടുപ്പുകളെയും സൂര്യ അഭിനന്ദിച്ചു. "സർദാറിൽ കാർത്തിയുടെ ലുക്ക് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്. അദ്ദേഹം ഇത്രയധികം നല്ലതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്.വാസ്തവത്തിൽ, അത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു".- സൂര്യ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 10 നാണ് സർദാർ 2 തിയറ്ററുകളിലെത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Comments