
ഡൽഹി: രാജ്യത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്സഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്.ഒക്ടോബർ 6ന് വോട്ടെടുപ്പും ഒക്ടോബർ 9ന് വോട്ടെണ്ണലും നടക്കും.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും ഉപതെരഞ്ഞെടുപ്പ് നടക്കും. സുവേന്ദു അധികാരി രാജിവെച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ്. പുതുച്ചേരിയിൽ എൻ.രംഗസ്വാമി രാജിവെച്ച തട്ടഞ്ചാവടി മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കും.
തമിഴ്നാട്ടിൽ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിൽ തട്ടഞ്ചാവടി, പശ്ചിമ ബംഗാളിൽ റെജിനഗർ, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ്. അസമിലെ നഗോൺ പാർലമെന്റ് മണ്ഡലത്തിലാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിൽ ഏഴ് മണ്ഡലങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിൽ കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. കേസുകൾ തീർന്ന ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നാമനിർദേശ പത്രികകൾ ഈ മാസം 16 മുതൽ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 17നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 19നുമാണ്.







Comments