
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെന്ന് സമ്മതിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ ഉപഭോഗം കൂടിയതും മഴ കുറഞ്ഞ് ഉല്പ്പാദനം കുറഞ്ഞതും ഡാമില് വെള്ളമില്ലാത്തതും തിരിച്ചടിയായെന്ന് സണ്ണിജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും രാജ്യത്താകെ ഉണ്ടെന്നും പറഞ്ഞു.
4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല. മാര്ച്ച്, ഏപ്രില് മാസത്തെ കടം വാങ്ങിയത് ഓരോ ദിവസവും തിരികെ കൊടുക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കടം വാങ്ങിയ മെഗാവാട്ട് കടം വാങ്ങി. അത് ദിവസവും തിരിച്ചുെകാടുത്തുകൊണ്ടിരിക്കുയാണ്. വൈദ്യുതി പദ്ധതി തുടങ്ങിയെങ്കിലും പൂര്ത്തീകരിക്കാന് കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പല വൈദ്യുതപദ്ധതികളും പൂര്ത്തിക്കരിക്കാന് കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഒട്ടാകെ മഴ കുറഞ്ഞു ചൂട് കൂടി. ഉത്തരേന്ത്യന് സംസ്ഥാനത്ത് നിന്നും ലഭ്യത കുറയുന്നു. ഡാമുകളിലൊന്നും വെള്ളമില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് വൈകുന്നേരം 6 മണി മുതല് 12 മണി വരെയുള്ള പീക്ക് സമയങ്ങളില് നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവര് എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.







Comments