
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ ലേഖനം പ്രസിദ്ധീകരിച്ചതിൽ പാളയത്തിനകത്തും നിന്നും വിമർശനം കടുത്തതോടെ ചുവടുമാറ്റി സമസ്ത മുഖപത്രം ‘സുപ്രഭാതം’. ലേഖനം പത്രത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്ന് മാനേജിങ് എഡിറ്റർ ടി പി ചെറൂപ്പ പറഞ്ഞു.
'മര്യാദക്ക് സംസാരിക്കണം' എന്ന ലേഖനം വ്യക്തിവിചാരം എന്ന കോളം ആയിരുന്നു. അത് എഡിറ്റോറിയലായും പത്രത്തിന്റെ അഭിപ്രായമായും തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് മാനേജിംഗ് എഡിറ്റർ പറഞ്ഞു. 'മര്യാദക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എഡിറ്റോറിയൽ പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് വ്യക്തി വിചാരം വന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ടി പി ചെറൂപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമര്ശിച്ചത് സമസ്തയില് കടുത്ത അഭിപ്രായവ്യത്യാസത്തിനു കാരണമായിരുന്നു. ഇതിനിടെയാണ് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുടെ വിശദീകരണം വന്നിരിക്കുന്നത്.
ലേഖനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമർശിച്ചതിനെതിരെ രൂക്ഷമായ ഭാഷ ഉപയോഗിച്ചിരുന്നു. വി ഡി സതീശന്റെ പ്രതികരണം കുരുടൻ ആനയെ തൊട്ടതുപോലെ എന്നായിരുന്നു വിമർശനം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളെ അനുകൂലിക്കുന്ന നിലപാടായിരുന്നു എന്നും ചൂണ്ടിക്കാണിച്ചിരുന്നു.







Comments