
പിണറായി വിജയനെതിരായ ഇഡി റിപ്പോർട്ടിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്നും ഇഡി അന്വേഷണവും നിയമപരമായ നടപടികളും അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പാളയം പ്രദീപിന്റെ നിയമന ആവശ്യത്തിലും മുരളീധരൻ പ്രതികരിച്ചു. അത്തരമൊരു വ്യക്തി ഒരു സ്ഥാനത്തേക്കും എത്തില്ലെന്നും കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അച്ചടക്ക നടപടി എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എംഎൽഎയോ എംപിയോ മന്ത്രിയോ ആയാലും പാർട്ടി തീരുമാനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം. പാർട്ടി പുറത്താക്കിയാൽ പുറത്തുതന്നെയാണെന്നും അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് നടപ്പാക്കേണ്ടതാണെന്നും മുരളീധരൻ വ്യക്തമാക്കി.
സസ്പെൻഷനിലുള്ള വ്യക്തിയെ വീണ്ടും പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ സ്കൂളുകളുമായോ കരിക്കുലവുമായോ ബന്ധപ്പെട്ട നിർദേശങ്ങളൊന്നും പദ്ധതിയിൽ കേന്ദ്രം മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.







Comments