
കോഴിക്കോട്: സിഎംആര്എല് എക്സാലോജിക് കേസില് മൊഴിയെന്ന് പറഞ്ഞ് ഇ.ഡി. നടത്തുന്നത് കള്ളപ്രചരണമെന്നും മൊഴി തങ്ങള്ക്ക് അനുകൂലമാക്കാന് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും മുന്മന്ത്രി മുഹമ്മദ് റിയാസ്. എല്ലാം കള്ളക്കളികളാണെന്നും സിഎംആര്എല് എം.ഡി. കര്ത്തയും വീണയും സേവനം നല്കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള് ഇല്ലെന്ന രീതിയിലാണ് മൊഴി പുറത്തുവന്നതെന്നും നല്കാത്ത മൊഴിയാണ് വീണയുടെ പേരില് പുറത്തുവന്നതെന്നും പറഞ്ഞു.
ഇ.ഡി.യുടെ നടപടികളെ രാഷ്ട്രീയപരമായും സംഘടനാപരമായും നിയമപരമായും നേരിടും. സിഎംആര്എല് എക്സാലോജിക് സ്ഥാപനങ്ങള് നിയമപരമായി അക്കൗണ്ടുകള് വഴിയാണ് പണമിടപാട് നടത്തിയത്. ഇത് ജിഎസ്ടി നികുതി എന്നിവയെല്ലാം അടച്ചാണ് നടത്തിയത്. അത് മാസപ്പടിയായി ചിത്രീകരിക്കുന്നത് മറ്റ് നീക്കമാണ്. സിഎംആര്എല് എംഡി കര്ത്തയും വീണയും സേവനം നല്കിയിട്ടില്ല എന്ന് മൊഴി നല്കിയിട്ടുണ്ടെന്നാണ് വാര്ത്തകള്. എന്നാല് അത് തെറ്റായ വാര്ത്തയാണ്.
മെയ് 27 ന് റെയ്ഡ് നടന്ന റെയ്ഡിന് ശേഷം പല രീതിയിലുള്ള കഥകള് വന്നു. വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഒരു ഇന്ത്യന് പൗരന് എന്ന നിലയില് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കുകയും ചെയ്യാന് ഭരണഘടന അവകാശം നല്കുന്നുണ്ട്. ലേക്കര് ഇന്ത്യ ഷെല് കമ്പനിയാണെന്നായിരുന്നു പ്രചരണം. എന്നാല് തന്റെ നോമിനേഷന് പേപ്പറില് സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. താനും വീണയും ദുബായ് യാത്ര നടത്തിയിട്ടുണ്ട്. അത് ഹവാല ഇടപാടാണോ എന്നും ചോദിച്ചു.
തന്റെ സുഹൃത്തിനെ 18 ാം തീയതി ചോദ്യം ചെയ്തു. സുഹൃത്തിന്റെ വീട്ടില് റെയ്ഡ് നടത്തി ഒന്നും കിട്ടിയില്ല. പിന്നീട് പിണറായി വിജയന് പറഞ്ഞിട്ട് നടത്തിയ ഇടപാടാണെന്ന് പറയണമെന്നാണ് ഇ.ഡി. അയാളോട് പറഞ്ഞു. തനിക്ക് പിണറായിയെ പരിചയമില്ല എന്ന് പറഞ്ഞപ്പോള് മകളെയും കേസില്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് വീണയുടെ ഇടപാടാണെന്ന് പറയണമെന്നായി ആവശ്യം. തനിക്കെതിരേയും മൊഴി നല്കാന് ഹസന് വാരീസിനോട്് പറഞ്ഞു. ആരാന്റെ മകളെക്കാള് സ്വന്തം മോളല്ലേ വലുതെന്ന് പറഞ്ഞായിരുന്നു ഭീഷണി.
കോണ്ഗ്രസിന്റെ ദേശീയനേതാക്കന്മാരായ രാഹുല്ഗാന്ധിയും കര്ണാടകാ മന്ത്രിമാര് എന്നിവരെല്ലാം മുമ്പ് ഇ.ഡി. അന്വേഷണത്തെ എതിര്ത്തവരാണ്. മൊഴിപ്പകര്പ്പില് ഗൗരവമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി രാഹുല്ഗാന്ധിക്കെതിരേ ഇ.ഡി. നടത്തിയ ആക്ഷേപങ്ങള് ശരി വെക്കുന്നുണ്ടോ എന്നും ചോദിച്ചു. പേടിച്ചോടില്ലെന്നും ബിജെപിയ്ക്കും സംഘപരിവാറിനും കീഴടങ്ങില്ലെന്നും പറഞ്ഞു. തന്റെയും പിണറായിയുടേയും തിരുവനന്തപുരത്തെ വീടുകളില് റെയ്ഡ് നടത്തിയിട്ട് എന്തെങ്കിലും കിട്ടിയോ എന്നും ചോദിച്ചു.







Comments