
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫായി 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാദത്തെ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ഇത്തരം നിയമനങ്ങൾക്കെല്ലാം രേഖയുണ്ടെന്നിരിക്കെ മുഖ്യമന്ത്രി താൻ പറഞ്ഞ പേഴ്സണൽ സ്റ്റാഫുകളുടെ ലിസ്റ്റ് പുറത്തു വിടണമെന്ന് പിണറായി ആവശ്യപ്പെട്ടു.
പിണറായി വിജയൻന്റെ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ അഞ്ച് വര്ഷക്കാലം നാല് മന്ത്രിമാര് മാറി പുതിയ മന്ത്രിമാര് ചുമതലയെടുത്തു. സജി ചെറിയാന് രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്ദ്ധിപ്പിച്ചില്ലെന്നാണ് മുന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആകെ 500ല് താഴെയായിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള് ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും വെല്ലുവിളിച്ചു.







Comments