
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് ഇ.ഡി. ശുപാര്ശ ഉണ്ടായെങ്കിലും കരുതലോടെ നീങ്ങി സംസ്ഥാന സര്ക്കാര്. ഉടനടി കേസെടുത്ത് എടുത്ത്ചാടി നടപടി വേണ്ടെന്നും കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് മതിയെന്നും കെപിസിസി യോഗത്തില് ധാരണയായെന്നാണ് വിവരം. ഇതോടെ നിയമോപദേശത്തിനായി കാക്കുകയാണ് സംസ്ഥാന സര്ക്കാര്.
അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നല്കുക. എന്നാല് വിശദമായ പരിശോധനകള്ക്ക് ശേഷം മാത്രമേ നിയമപദേശം നല്കുകയുള്ളൂ. ഇതോടെ കേസ് എടുക്കുന്നതില് തീരുമാനം വൈകുമെന്ന് ഉറപ്പായി. പിണറായിക്കെതിരേ കേസെടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് യോഗത്തില് മുഖ്യമന്ത്രി വിലയിരുത്തിയത്. ഇഡി ശുപാര്ശ അതീവ ഗൗരവമാണെന്നും കേസെടുക്കണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. നിയമപരമായി പരിശോധനയ്ക്ക് ശേഷം തുടര്നടപടി എന്നും കേസെടുക്കേണ്ടി വരും എന്നുമാണ് മറുപടി.
സംഭവം ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും എന്നിരുന്നാലും കരുതലോടെ നിയമവിശങ്ങള് പരിശോധിച്ചേ സര്ക്കാര് തീരുമാനമെടുക്കാവു എന്നുമാണ് കെപിസിസി പ്രസിഡന്റ് ഉള്പ്പെടെയുള്ളവര് ആവശ്യപ്പെട്ടത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഡിജിപിക്ക് നല്കിയ റിപ്പോര്ട്ടില് മുന് മുഖ്യമന്ത്രി പിണറായി വിജയന്, വീണ ടി, മുന് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്.







Comments