
ദുബായ്: വ്യാഴാഴ്ച ദുബായില് നടന്ന വനിതാ ഏഷ്യാ കപ്പ് സെമിഫൈനലില് ബംഗ്ലാദേശിനെ 40 റണ്സിന് പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ഫൈനലില് പ്രവേശിച്ചു. 40 പന്തില് 64 റണ്സ് നേടിയ ഷെഫാലി വര്മ്മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.
ഏഴ് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ പത്താം തവണയാണ് ടൂര്ണമെന്റിന്റെ ഫൈനലില് കടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റിന് 149 റണ്സിന് എറിഞ്ഞൊതുക്കാന് കഴിഞ്ഞെങ്കിലും അതിനെ ചേസ് ചെയ്ത് മറികടക്കാന് ബംഗ്ളാദേശിനായില്ല. ഇന്ത്യന് ബൗളര്മാരുടെ മികവും മികച്ച ഫീല്ഡിംഗും ബംഗ്ളാദേശിനെ 109 ന് പുറത്താക്കി.
ബാറ്റിംഗിന് ഏറെ ബുദ്ധിമുട്ടേറിയ മന്ദഗതിയിലുള്ള പിച്ചില്, ഷെഫാലി ഒറ്റയ്ക്ക് നിന്ന് മികച്ച രീതിയില് ബാറ്റ് ചെയ്ത് ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില് 149 റണ്സില് എത്തിച്ചു. 40 പന്തുകളില് 64 റണ്സാണ് ഷെഫാലി വര്മ്മ അടിച്ചുകൂട്ടിയത്. ഏഴു ബൗണ്ടറിയും മൂന്ന് സിക്സറുകളും പറത്തി.
മത്സരത്തിലുടനീളം മൂന്ന് തവണയോളം ജീവന് കിട്ടിയ ഷെഫാലി പ്രതീക് റാവലി (24 പന്തില് 20), ഹര്മ്മന്പ്രീത് കൗര് (28 പന്തില് 24) എന്നിവര്ക്കൊപ്പം ടീമിനെ മുമ്പോട്ട് നയിച്ചു. വാലറ്റത്ത് റിച്ചാഘോഷ് 21 റണ്സ് എടുത്തു. ദീപ്തിശര്മ്മ 13 റണ്സും നേടി. ബംഗ്ലാദേശ് ഫീല്ഡര്മാരുടെ പിഴവുകള് പൂര്ണ്ണമായും മുതലെടുത്തു.
ചെറിയ ലക്ഷ്യം പിന്തുടര്ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതല് മികച്ച മുന്നേറ്റം നടത്താന് സാധിച്ചില്ല. ഓപ്പണര് ദിലാര അക്തറി(21) നും ഷോര്ണാ അക്തറി (22) നും മാത്രമാണ് ഇന്ത്യന് ബൗളിംഗില് പിടിച്ചുനില്ക്കാനായത്. ഇന്ത്യക്കായി ദീപ്തി ശര്മ്മ മൂന്ന് വിക്കറ്റുകള് വീഴ്ത്തി. നന്ദിനിശര്മ്മ രണ്ടുവിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില് പാകിസ്താനോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്.







Comments