
80കളിലെ റെട്രോ ലുക്കിലുളള ചിത്രങ്ങള് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സോഷ്യല് മീഡിയയില് പങ്കുവെക്കുന്നതാണ് ഇന്സ്റ്റഗ്രാമിലെ പുതിയ ട്രെന്ഡ്. സിനിമാ- രാഷ്ടീ്രയ രംഗത്തെ പ്രമുഖര് ഉള്പ്പെടെ നിരവധിപ്പേര് തങ്ങളുടെ 80s ലുക്കിലുളള ചിത്രങ്ങള് പങ്കുവച്ച് എത്തുന്നുണ്ട്.
ഇപ്പോള് മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായിക സോഷ്യല് മീഡിയയിലൂടെ പങ്കുവച്ച 80കളിലെ ഒരു ചിത്രമാണ് വൈറലാകുന്നത്. മറ്റാരുമല്ല ഗായിക മഞ്ജരിയാണ് ഇന്സ്റ്റഗ്രാമിലൂടെ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചത്.
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത തന്റെ ഒറിജിനല് ചിത്രമാണ് മഞ്ജരി പങ്കുവെച്ചിരിക്കുന്നത്. '' അങ്ങെനയാണ് ഞാന് എണ്പതുകളെ നേരിട്ട് കണ്ടറിഞ്ഞത്'' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി മഞ്ജരി നല്കിയത്. പിന്നാലെ നിരവധിപ്പേര് ചിത്രത്തിന് കമന്റും ലൈക്കുമായി എത്തി.
[ IMG]







Comments