
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന് നായകന് ശ്രേയസ് അയ്യര് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്മയും ഇന്ത്യയ്ക്കായി ഓപ്പണര്മാരാകും.
പേസര്മാരായി അര്ഷ്ദീപ് സിങ്ങിനും ജസ്പ്രീത് ബുംറയ്ക്കും ടീമില് ഇടം ലഭിച്ചു.
ഇന്ത്യ പ്ലേയിങ് ഇലവന്: സഞ്ജു സാംസണ്, അഭിഷേക് ശര്മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്, തിലക് വര്മ്മ, നിതീഷ് കുമാര് റെഡ്ഡി, ശിവം ദുബെ, അക്ഷര് പട്ടേല്, അര്ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ് ചക്രവര്ത്തി.
അഫ്ഗാനിസ്ഥാന് പ്ലേയിങ് ഇലവന്: ഇബ്രാഹിം സദ്രാന് (സി), റഹ്മാനുള്ള ഗുര്ബാസ് (ഡബ്ല്യു), സെദിഖുള്ള അടല്, ദര്വീഷ് റസൂലി, അസ്മത്തുള്ള ഒമര്സായി, ഗുല്ബാദിന് നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, നൂര് അഹമ്മദ്, ഫസല്ഹഖ്.
ഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30നാണ് പോരാട്ടം. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. സെപ്റ്റംബര് 15, 17 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്. മൂന്ന് മത്സരങ്ങളും അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.
പോരാട്ടങ്ങള് സോണി സ്പോര്ട്സ് ചാനലിലും ഓണ്ലൈനില് സോണി ലിവിലും തത്സമയം കാണാം.







Comments