
ബ്യൂണസ് ഐറിസ്: ഇതിഹാസ ഫുട്ബോളര് ലിയോണേല് മെസ്സി വിരമിക്കല് നീക്കിവെച്ച് തിരിച്ചുവരുന്നു. വിഖ്യാതമായ നീലയും വെള്ളയും വരകളുള്ള ജഴ്സിയില് അവസാന മത്സരത്തിനായിട്ടാണെന്ന് മാത്രം. അന്താരാഷ്ട്ര ഫുട്ബോളില് നിന്നും വിരമിച്ച അര്ജന്റീന താരത്തിന് അര്ഹമായ വിടവാങ്ങല് നല്കാന് അവസാന മത്സരത്തിനുള്ള ടീമില് താരത്തെ പരിശീലകന് ലിയോണേല് സ്കലോണി ഉള്പ്പെടുത്തി.
2026 ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം രാജ്യാന്തര ഫുട്ബോളില് നിന്ന് വിരമിച്ച മെസ്സി, ഒക്ടോബറില് നടക്കുന്ന സൗഹൃദ മത്സരത്തിലൂടെ ആരാധകരുടെ മുന്നിലേക്ക് തിരിച്ചെത്തുമെന്ന് അര്ജന്റീന ഫുട്ബോള് അസോസിയേഷന് സ്ഥിരീകരിച്ചു. ഒക്ടോബര് 6-ന് ബ്യൂണസ് ഐറീസില് ബെനിനെതിരെയാണ് മെസ്സിയുടെ വിടവാങ്ങല് മത്സരം. ലോകകപ്പ് ഫൈനലില് സ്പെയിനോട് അര്ജന്റീന തോറ്റതിന് പിന്നാലെയാണ് മെസ്സി രാജ്യാന്തര വിരമിക്കല് പ്രഖ്യാപിച്ചത്. മെസ്സിക്കൊപ്പം 2022-ല് ലോകകപ്പ് നേടിയ മുഴുവന് താരങ്ങളെയും കുടുംബത്തോടെ ഈ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അര്ജന്റീനയുടെ പരിശീലകന് ലയണല് സ്കലോണി ബെനിനെതിരെയുള്ള 26 അംഗ സാധ്യതാ സ്ക്വാഡില് മെസ്സിയെ ഉള്പ്പെടുത്തിയതോടെയാണ് അപ്രതീക്ഷിത തിരിച്ചുവരവ് പ്രഖ്യാപിക്കപ്പെട്ടത്.
സെപ്റ്റംബര് 30-ന് ബൊളീവിയക്കെതിരെയും, ഒക്ടോബര് 3-ന് ബുര്കിന ഫാസോയ്ക്കെതിരെയും അര്ജന്റീന നാട്ടില് സൗഹൃദ മത്സരങ്ങള് കളിക്കുന്നുണ്ട്. തുടര്ന്ന് ഒക്ടോബര് 6-ന് ബെനിനെതിരെയുള്ള മത്സരത്തിലാണ് മെസ്സി തന്റെ അവസാന മത്സരത്തിനായി ഇറങ്ങുക.







Comments