
ശബരിമല: കന്നി മാസ പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി ഇ.ഡി പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു. തുടര്ന്നു പതിനെട്ടാം പടിക്കു താഴെ ആഴിയില് അഗ്നിപകര്ന്നു. കന്നി മാസം ഒന്നായ ഇന്നു രാവിലെ അഞ്ചിനാണു ദര്ശനത്തിനായി നട തുറക്കുക. ഇന്നു മുതല് വൈകിട്ട് ദീപാരാധനയ്ക്കുശേഷം പടിപൂജ ഉണ്ടായിരിക്കും. കന്നിമാസ പൂജകള് പൂര്ത്തിയാക്കി 21 നു രാത്രി 10 നു നടയടയ്ക്കും. ഭക്തര് വെര്ച്ചല് ക്യൂ വെബ്സൈറ്റ് വഴി ദര്ശനത്തിനുള്ള സ്ലോട്ടുകള് ഉറപ്പാക്കണം.







Comments