
മണ്ണയ്ക്കനാട്: ഹോളിക്രോസ് റോമന് കത്തോലിക്കാ പള്ളിയില് പത്ത് ദിവസങ്ങളിലായി നടന്നു വന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും സഹമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാള് സമാപിച്ചു.
സമാപന ദിവസമായ ഇന്നലെ നടന്ന തിരുക്കര്മ്മങ്ങളോടനുബന്ധിച്ച് വിജയപുരം രൂപതാ സോഷ്യല് സര്വ്വീസ് സൊസൈറ്റി ഡയറക്ടര് ഫാ. ഫെലിക്സ് പുറത്തേപറമ്പില് മുഖ്യ കാര്മ്മികനായി ദിവ്യബലി അര്പ്പിച്ചു.
തുടര്ന്ന് നടന്ന പ്രദക്ഷിണത്തിലും നേര്ച്ചസദ്യയിലും നിരവധിവിശ്വാസികള് ഭക്തിപൂര്വ്വം പങ്കെടുത്തു.ഇടവകയുടെ 103-ാം തിരുനാള് ആഘോഷത്തിന് വികാരി ഫാ.തോമസ് പഴവക്കാട്ടില് നേതൃത്വം നല്കി.







Comments