
ഗുരുവായൂര്: ഗുരുവായൂര് ക്ഷേത്രത്തിലെ മേല്ശാന്തിയായി പാരമ്പര്യ കുടുംബാംഗമായ ഓതിക്കന് പഴയത്ത് സതീശന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് സതീശന് നമ്പൂതിരി ഗുരുവായൂര് മേല്ശാന്തിയാകുന്നത്. 2014ല് മേല്ശാന്തിയായിരുന്ന ഇദ്ദേഹം, കോവിഡ് കാലത്ത് 2020ല് താല്ക്കാലിക മേല്ശാന്തിയായിരുന്നു. മേല്ശാന്തി സ്ഥാനത്തേക്ക് ഇത്തവണ 43 പേരാണ് അപേക്ഷിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അഞ്ചുപേര് ഹാജരായില്ല. ഹാജരായവരില് അഞ്ചുപേര് യോഗ്യത നേടിയില്ല. യോഗ്യത നേടിയ 33 പേരുടെ പേരുകള് എഴുതി വെള്ളിക്കുടത്തിലിട്ട് നമസ്കാര മണ്ഡപത്തിലായിരുന്നു നറുക്കെടുപ്പ്.
ഇപ്പോഴത്തെ മേല്ശാന്തി തെക്കുംപറമ്പത്ത് നാരായണന് നമ്പൂതിരി നറുക്കെടുത്തു. ഈ മാസം 30നു രാത്രി അത്താഴപൂജയ്ക്കുശേഷം മേല്ശാന്തിയുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കും. അടുത്ത മാസം ഒന്നു മുതല് ആറുമാസമാണ് കാലാവധി.







Comments