
കോട്ടയം: മലങ്കരസഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ശ്ലൈഹികസന്ദര്ശനത്തിനായി എത്യോപ്യയിലെത്തി. എത്യോപ്യന് ഓര്ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളില് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യാതിഥിയാകും.
എത്യോപ്യന് ഓര്ത്തഡോക്സ് സഭയുടെ പാത്രിയര്ക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്ശനം.
കാതോലിക്കാ ബാവായ്ക്ക് ആഡിസ് അബാബ ബോലെ രാജ്യാന്തര വിമാനത്താവളത്തിലും ഹോളി ട്രിനിറ്റി കത്തീഡ്രലിലും ഔദ്യോഗിക സ്വീകരണം നല്കി.
ഹോളി ട്രിനിറ്റി കത്തീഡ്രലില് പാത്രിയര്ക്കീസ് പരിശുദ്ധ ആബൂന മത്ഥ്യാസ് മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ചു. തുടര്ന്ന് ഇരുവരും ചേര്ന്ന് കത്തീഡ്രലില് പ്രാര്ത്ഥന നടത്തി.ആര്ച്ച് ബിഷപ്പ് ആബൂനാ മല്ക്കിസദേക്ക്, ആബൂനാ ദീയസ്ക്കോറോസ് എന്നിവര് ചേര്ന്നാണ് വിമാനത്താവളത്തില് പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചത്. എത്യോപന് - മലങ്കര സഭാതലവന്മാരുടെ ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്ക് പാത്രിയാര്ക്കേറ്റ് ആസ്ഥാനം ഇന്നു വേദിയാകും.
നാളെയാണ് എത്യോപ്യന് ഓര്ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാള്.
ലക്ഷക്കണക്കിന് വിശ്വാസികള് പങ്കെടുക്കുന്ന സ്ലീബാ പെരുന്നാള് യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയില് ഉള്പ്പെട്ട ആഘോഷമാണ്.
മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാര് യൗസേബിയോസ്, ഡോ. യൂഹാനോന് മാര് ദീയസ്ക്കോറോസ്, ഫാ. ഡോ. ജോസി ജേക്കബ്, ഫാ.അശ്വിന് ഫെര്ണാണ്ടസ്, ഫാ.ഗീവര്ഗീസ് ജോണ്സണ്, ജേക്കബ് മാത്യു, ജോജോ പി ജോണ് എന്നിവരും മലങ്കരസഭയുടെ പ്രതിനിധി സംഘത്തിലുണ്ട്.







Comments