
വാഷിംഗ്ടണ്‍: അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. നാവികാസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിച്ചത്. സേനാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫെയ്സ്ബുക്ക് പേജിലേക്കാണ് ചിത്രങ്ങള്‍ എത്തിയത്.
കഴിഞ്ഞ ജനുവരി അവസാനം മുതലാണ് സേനയിലെ 24 വനിതാ ഉദ്യോഗസ്ഥരുടെ നഗ്ന ചിത്രങ്ങള്‍ക്കൊപ്പം അവരുടെ സേന റാങ്കുകളും പേരുകളും വ്യക്തമാക്കിക്കൊണ്ടുള്ള ഫോട്ടോകള്‍ പ്രചരിച്ച് തുടങ്ങിയത്. സ്വകാര്യ ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിച്ചത്.
നൂറോളം നാവിക സേന ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് പ്രതിരോധ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം രാജ്യത്ത് ഉള്‍പ്പെടെ വന്‍ വിവാദമായതോടെ ഫോട്ടോകള്‍ പ്രചരിച്ച ഫെയ്സ്ബുക്ക് അക്കൗണ്ടുകളും, ഗൂഗിളും ഡീലീറ്റ് ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേക നാവിക സേന സംഘത്തെയും നിയോഗിച്ചു.






