
കോഴിക്കോട്: ചലച്ചിത്ര- നാടക നടി സാവിത്രി ശ്രീധരന് അന്തരിച്ചു. പുലര്ച്ചെ നാലോടെ തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ നാടക വേദികളില് പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി വെള്ളിത്തിരയില് വളരെ വൈകിയാണ് എത്തിയതെങ്കിലും ദേശീയപുരസ്ക്കാരം ഉള്പ്പെടെയുള്ളവ അവരെ തേടി വന്നിരുന്നു.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില് ശ്രദ്ധനേടിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില് പ്രത്യേക പരാമര്ശം ലഭിച്ചിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ദേശീയ അവാര്ഡില് പ്രത്യേക ജൂറി പരാമര്ശവും നേടിയിരുന്നു. വൈറസ്, ഡാകിനി , പാപ്പന്, പട തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള് ചെയ്തിട്ടുണ്ട്.
1960 കള് മുതല് നാടകവേദിയില് സജീവമായ സാവിത്രി കാരാ യുവജന കലാസമിതിയിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില് അഭിനയിച്ചു. ശ്രദ്ധേയമായ നിരവധി വേഷങ്ങള് അക്കാലത്ത് ചെയ്തിരുന്ന സാവിത്രിക്ക് സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. എം ടി വാസുദേവന് നായരുടെ കടവ് എന്ന ചിത്രത്തിലൂടെ 1991ലാണ് സിനിമയിലെത്തിയത്.







Comments