
ന്യൂഡൽഹി: തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പരിശീലകനെന്ന പ്രതിച്ഛായയാണ് ഗൗതം ഗംഭീറിനുള്ളത്. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ തനിക്കും ഏറെ പ്രയാസകരമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ ട്വന്റി20 ടീം പരിശീലകൻ.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ മാറ്റി കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകിയ തീരുമാനമാണ് പരിശീലക ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്ന് ഗംഭീർ പറഞ്ഞു.
പരിശീലകനായുള്ള രണ്ടുവർഷത്തെ യാത്രയിൽ ഒരു രാത്രി പോലും ഉറങ്ങാനാകാതെ പോയത് ആ തീരുമാനത്തിന്റെ പേരിലാണെന്നും ഗംഭീർ വ്യക്തമാക്കി. ഇക്കാര്യം സഞ്ജുവിനോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായിരുന്ന താരത്തെ മൂന്നോ നാലോ മത്സരങ്ങൾക്ക് ശേഷം ടീമിൽ നിന്ന് മാറ്റുന്നത് എളുപ്പമല്ല. എന്നാൽ അന്ന് വൈഭവ് മികച്ച ഫോമിലായിരുന്നുവെന്നും പരമ്പര വിജയത്തിലേക്ക് ടീമിന് ശക്തമായ തുടക്കം ആവശ്യമായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.







Comments