
സാനോ: ജപ്പാനെതിരായ ഏക ടി20 മത്സരത്തിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണും പാകിസ്ഥാൻ ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജപ്പാനിലെ സാനോയിൽ മഴയെ തുടർന്ന് അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
മത്സരശേഷം ഗ്രൗണ്ടിന് സമീപത്തുണ്ടായിരുന്ന ആരാധകൻ ആദ്യം ഇഷാൻ കിഷനെ പേരെടുത്ത് വിളിച്ചെങ്കിലും താരം ശ്രദ്ധിച്ചില്ല. പിന്നാലെ അവിടെയെത്തിയ സഞ്ജുവിനെ വിളിച്ച് ആരാധകൻ സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു.
ഇതിനിടെ സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശർമ്മയെ കാണണമെന്ന ആവശ്യവും ആരാധകൻ മുന്നോട്ടുവച്ചു. “സഞ്ജു, ഐ ലവ് യൂ... അഭിഷേകിനെ ഒന്ന് വിളിക്കാമോ?” എന്നായിരുന്നു ചോദ്യം.
ശാന്തമായി സഞ്ജു അതിന് മറുപടി നൽകി. “അഭിഷേക് ഇപ്പോൾ ഭക്ഷണം കഴിക്കുകയാണ്. അത് കഴിഞ്ഞ് അവൻ വരും. മത്സരം കഴിഞ്ഞതേയുള്ളൂ, ഞങ്ങൾക്ക് കുറച്ച് സമയം തരൂ,” എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.







Comments