
തിരുവനന്തപുരം: ഡിസിസി ഓഫീസിന് നേരെ അക്രമം നടത്തിയവര്ക്കെതിരേ കര്ശന നടപടിയെടുക്കുമെന്ന് പ്രതികരിച്ച് കോണ്ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. കേരളത്തില് പാര്ട്ടി ഓഫീസുകള് തകര്ക്കുന്ന രീതികള് ഇല്ലെന്നും ആരാണ് ചെയ്തതെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്നും പറഞ്ഞു. പോലീസ് വിഷയത്തില് ഇടപെടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പറഞ്ഞു.
രാവിലെയായിരുന്നു രമേശ് ചെന്നിത്തല ഡിസിസി ഓഫീസില് എത്തിയത്. പിന്നാലെ തന്നെ കെപിസിസി അദ്ധ്യക്ഷന് സണ്ണിജോസഫും സ്ഥലത്തെത്തി. അക്രമം ഏറെ പ്രതിഷേധാര്ഹവും അപലപനീയവുമാണെന്ന് സണ്ണിജോസഫ് പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രി ഒ.ജെ. ജനീഷിനെ വഴിയില് തടഞ്ഞിരുന്നു. തുടര്ന്ന് കോണ്ഗ്രസ് നേതാക്കളെ ക്രിമിനലുകള് ഭീഷണിപ്പെടുത്തി.
ബിജെപി നേതൃത്വത്തിന്റെ ഒത്താശയും പ്രേരണയോടും കൂടിയാണ് കയ്യേറ്റവും അക്രമവും നടക്കുന്നത്. ബിജെപിയുടെ അക്രമരാഷ്ട്രീയം ജനങ്ങളും കോണ്ഗ്രസും അംഗീകരിക്കില്ലെന്നും ഇവരെ പുറത്തുകൊണ്ടുവരുമെന്നും ഇവര്ക്കെതിരേ നിയമനടപടികള് കൈക്കൊള്ളുമെന്നും പറഞ്ഞു.
ഇത് ഗുണ്ടായിസരാഷ്ട്രീയമാണ് ദേശീയതലത്തില് ബിജെപി നേരിടുന്ന പ്രശ്നങ്ങള് പുറംലോകം അറിയുകയും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരേ സമിതിയംഗങ്ങള് തന്നെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില് അതില് നിന്നും ശ്രദ്ധ തിരിക്കാനാണ് തിരുവനന്തപുരത്തെ ഓഫീസിന് നേരെ തന്നെ ആക്രമണം നടത്തുന്നത്.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാഹുല്ഗാന്ധിക്കെതിരേ നടത്തുന്ന നുണപ്രചരണം പ്രവര്ത്തകര്ക്ക് അക്രമം നടത്താന് ഉത്തേജനമാകുകയാണ്. അവരെ ബിജെപി നേതൃത്വം കയറൂരി വിട്ടിരിക്കുകയാണെന്നും പറഞ്ഞു. ആര്ബിഐയ്ക്ക് തൊട്ടടുത്ത ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. നേരത്തേ ആനാവൂര് മണ്ഡലംകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഓഫീസിന് മുന്നിലെ ഫ്ളക്സ്ബോര്ഡ് രാത്രിയില് അക്രമികള് കത്തിച്ചിരുന്നു.







Comments