
ഇടുക്കി: ഇടുക്കി മെഡിക്കല് കോളേജ് ആശുപത്രിയില് നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് കഴുത്തിലെ അലര്ജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ആശുപത്രി ഫാര്മസിയില് നിന്നും കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് നല്കിയത്.
ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന് സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയത്. കുഞ്ഞിന് നല്കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല് അപകടം ഒഴിവായെന്ന് കുടുംബം പറയുന്നു.
2424 ജൂണില് നിര്മ്മിച്ച് രണ്ട് വര്ഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്മെന്റാണ് നല്കിയത്. സംഭവത്തില് കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നല്കിയിട്ടുണ്ട്. സൂപ്രണ്ട് ഫാര്മസി ജീവനക്കാരോട് റിപ്പോര്ട്ട് തേടി. എന്നാല് ഈ മരുന്ന് ഫാര്മസിയില് സ്റ്റോക്കില്ലെന്നാണ് ഫാര്മസി ജീവനക്കാര് പറയുന്നത്.







Comments