
പ്രാഗ്: യുവേഫ നാഷന്സ് ലീഗില് പത്ത് പേരായി ചുരുങ്ങിയ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. പ്രാഗില് നടന്ന മത്സരത്തില് 2-0 നായിരുന്നു ജയം. ഉദ്ഘാടന മത്സരത്തില് സ്പെയിനോട് പരാജയപ്പെട്ട ഇംഗ്ളണ്ട് 25 ാം മിനിറ്റില് തന്നെ പത്തുപേരായി ചുരുങ്ങിയ ചെക്കിനെ നായകന് ഹാരി കെയ്ന്റെയും ആന്റണി ഗോര്ഡന്റെയും ഗോളുകളിലാണ് കീഴടക്കിയത്.
എലിയറ്റ് ആന്ഡേഴ്സനെതിരായ അപകടകരമായ ഫൗളിന് മത്സരത്തിന്റെ 25-ാം മിനിറ്റില് ചെക്ക് റിപ്പബ്ലിക്കിന്റെ അപകടകാരിയായ താരം പവേല് സുല്ച്ച് ചുവപ്പ് കാര്ഡുവാങ്ങി പുറത്തായിരുന്നു. 2024 ഒക്ടോബറിനു ശേഷം ആദ്യമായി ഇംഗ്ലണ്ടിന്റെ സ്റ്റാര്ട്ടിങ് ഇലവനില് ഇടംനേടിയ ട്രെന്റ് അലക്സാണ്ടര്-അര്നോള്ഡ്, 47-ാം മിനിറ്റില് ആന്റണി ഗോര്ഡന് നല്കിയ മികച്ച പാസാണ് ഗോളായി മാറിയത്.
ചെക്ക് പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് 69-ാം മിനിറ്റില് ഇടംകാല് കൊണ്ടുള്ള മനോഹരമായ ഷോട്ടിലൂടെ ക്യാപ്റ്റന് ഹാരി കെയ്നും ഗോള് നേടി. ഇംഗ്ലണ്ട് കരിയറിലെ 87-ാം ഗോളായിരുന്നു കെയ്ന് നേടിയത്. 123-ാം മത്സരത്തിലായിരുന്നു നേട്ടം. ഇനി ശനിയാഴ്ച റിയെകയില് നടക്കുന്ന മത്സരത്തില് ക്രൊയേഷ്യയെ നേരിടും.







Comments