
ബാങ്കോക്ക്: ഡല്‍ഹി മെഡന്ത ആശുപത്രിയില്‍ നിന്നും മലേഷ്യക്ക് പോയ എയര്‍ ആംബുലന്‍സ് വിമാനം അപകടത്തില്‍പെട്ടു. തുടര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇരുവരുടേയും നില ഗുരുതരമാണ്. ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. പൈലറ്റിനെകൂടാതെ രണ്ട് ഡോക്ടര്‍മാരും ഒരു നേഴ്സും ഉള്‍പ്പടെ അഞ്ചുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.
രാജ്യത്തിന് ഒരു പൈലറ്റിനെ നഷ്ടപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്റ് ചെയ്തിരുന്നു. ഡോ. ഷൈലേന്ദ്ര ഡോ. കോമള്‍ എന്നിവരാണ് ഗുരുതരപരിക്കോടെ മലേഷ്യയിലെ ആശുപത്രിയില്‍ കഴിയുന്നത്. മറ്റുള്ള രണ്ടുപേര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണുള്ളതെന്നും അവര്‍ ട്വിറ്റ് ചെയ്തു.
ശ്വാസകോശസംബന്ധമായ രോഗമുള്ളയാളെ ചികിത്സക്കായി ഇന്ത്യയിലെത്തിക്കുന്നതിനായി ഇന്നലെയാണ് തലസ്ഥാനത്തുനിന്നും ബാങ്കോക്കിലേക്ക് ആംബുലന്‍സ് പറന്നത്. ഇതിനിടയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കൊല്‍ക്കത്തയില്‍ ഇറങ്ങുകയും ചെയ്തിരുന്നു.






