
തിരുവനന്തപുരം: അമ്പതാമത് വയലാര് അവാര്ഡ് ആര്. രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമുള്പ്പെടുന്നതാണ് പുരസ്കാരം. വയലാര് രാമവര്മ മെമ്മോറിയല് ട്രസ്റ്റാണ് അവര്ഡ് പ്രഖ്യാപിച്ചത്. എഴുത്തുകാരായ ഒ വി ഉഷ, സുഭാഷ് ചന്ദ്രന്, വി വിജയകുമാര് എന്നിവരാണ് അവാര്ഡ് നിര്ണയ ജൂറിയില് ഉണ്ടായിരുന്നത്. സമകാലിക സാഹിത്യത്തില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട നോവലുകളില് ഒന്നായിരുന്നു ആത്രേയകം. കണ്ണൂര് ജില്ലയിലെ പറശ്ശിനിക്കടവില് ജനിച്ച ആര് രാജശ്രീ'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
നായികാ നിര്മിതി, വഴിയും പൊരുളും, അപസര്പ്പകാഖ്യാനങ്ങള്: ഭാവനയും രാഷ്ര്ടീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള് എന്നിവയാണ് മറ്റ് പ്രധാന കൃതികള്. നാലര പതിറ്റാണ്ട് കാലം വയലാര് ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന വസി വി ത്രിവിക്രമന്റെ സ്മരണക്കായി വയലാര് സാഹിത്യത്തിലെ മികച്ച പഠനത്തിന് സീനിയര് വിഭാഗത്തില് എറണാകുളം വേങ്ങര എം.എസ്. ഉവൈസ്, ജൂനിയര് വിഭാഗത്തില് ചങ്ങനാശ്ശേരി എന്.എസ്.എസ്. കോളേജ് വിദ്യാര്ഥിനി കെ.എ. ശ്രീനന്ദന എന്നിവര് അര്ഹരായി.
ചെന്നൈ ആശാന് മെമ്മോറിയല്ഹയര്സെക്കന്ഡ്റി സ്കൂളിലെ മലയാളം ഐച്ഛിക വിഷയമായെടുത്ത് മികച്ച വിജയം നേടിയ പി.കെ. സുകൃത സ്കോളര്ഷിപ്പ് നേടി. ഈ മാസം 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം സമര്പ്പിക്കും.
പുരസ്കാര നേട്ടത്തില് ഒരുപാട് സന്തോഷമെന്ന് ആര്. രാജശ്രീ പ്രതികരിച്ചു. എഴുത്ത് നിര്ത്തിയിട്ട് പിന്നീട് തിരിച്ചുവന്ന ഒരാളാണ് താന്, തന്നേ പോലുള്ളവര്ക്ക് രണ്ടാമൂഴം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പുരസ്കാരമെന്നും രാജശ്രീ പ്രതികരിച്ചു. 301 പേര് നിര്ദേശിച്ച 258 കൃതികളില് നിന്ന് കൂടുതല് പോയിന്റ് ലഭിച്ച അഞ്ച് കൃതികളില് നിന്ന് ജഡ്ജിംഗ് കമ്മിറ്റി ഐകകണ്ഠ്യേനയാണ് പുരസ്കാരത്തിനായി ആത്രേയകത്തെ തിരഞ്ഞെടുത്തത്.







Comments