
ബ്യൂണസ് ഐറിസ്: സൗഹൃദ മത്സരത്തില് ബുര്കിന ഫാസോയെ 7-0 എന്ന ഗോള് വ്യത്യാസത്തില് തകര്ത്തെറിഞ്ഞ് അര്ജന്റീന മികച്ച പ്രകടനം കാഴ്ചവെച്ചു. ലൗട്ടാരോ മാര്ട്ടിനസ്, ജിയാന്ലൂക്ക പ്രെസ്റ്റിയാനി, നിക്കോ പാസ്, ജൂലിയന് അല്വാരസ്, ഫ്രാങ്കോ മാസ്റ്റന്തുണോ, ജുലിയാനോ സിമിയോണി എന്നിവരാണ് അര്ജന്റീനയ്ക്കായി ഗോള് നേടിയത്.
ഇതിനുപുറമെ, മൂമൂനെ ഡിയല്ലോയുടെ വക ഒരു സെല്ഫ് ഗോളും പിറന്നു. എന്നാല് സന്ദര്ശകരുടെ യാത്രയിലുണ്ടായ പ്രതിസന്ധികള് കാരണം ഈ മത്സരം വിവാദങ്ങളില്പ്പെട്ടിരുന്നു. മൊറോക്കോയില് നിന്നുള്ള സ്വകാര്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് റദ്ദാക്കപ്പെട്ടതിനെത്തുടര്ന്ന് ആഫ്രിക്കന് ടീം കിക്കോഫിന് വെറും അഞ്ച് മണിക്കൂര് മുമ്പാണ് അര്ജന്റീനയില് എത്തിച്ചേര്ന്നത്. 11 മണിക്കൂര് നീണ്ട യാത്രായ്ക്ക്് ശേഷം സ്റ്റേഡിയം മോണ്യുമെന്റലില് യുവതാരങ്ങളെ അണിനിരത്തിയാണ് അവര് കളത്തിലിറങ്ങിയത്.
ചൊവ്വാഴ്ച ബെനിനെതിരേ വിടവാങ്ങല് മത്സരം കളിക്കുന്ന മെസ്സിയില്ലാതെയാണ് അര്ജന്റീന ഇറങ്ങിയത്. ചൊവ്വാഴ്ച ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ ലിയോണല് മെസ്സി തന്റെ 21 വര്ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബുര്കിന ഫാസോയ്ക്കെതിരായ മത്സരത്തില് അര്ജന്റീനയുടെ സൂപ്പര് താരം മെസ്സി കളത്തിലിറങ്ങിയിരുന്നില്ല.
2022-ലെ ഖത്തര് ലോകകപ്പില് അര്ജന്റീനയെ വിജയത്തിലേക്ക് നയിച്ച 39 കാരനായ മെസ്സി, 207 മത്സരങ്ങളില് നിന്ന് 125 ഗോളുകള് നേടിയിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതല് ഗോളുകള് നേടിയതും കൂടുതല് മത്സരങ്ങള് കളിച്ചതും മെസ്സിയാണ്. കഴിഞ്ഞ ലോകകപ്പില് മികച്ച പ്രകടനം നടത്തിയിട്ടും ടീമിന് കപ്പ് നിലനിര്ത്താന് കഴിഞ്ഞില്ല. സ്പെയിനോട് ഫൈനലില് പരാജയപ്പെട്ടത് തിരിച്ചടിയായി.







Comments