More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

Authored by Web Desk | Last updated: 08 Oct 2026, 8:04 PM | 4 min read

Print
Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)
Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)
‘‘നിങ്ങൾ ഒരു കാര്യത്തിനായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ, ലക്ഷ്യത്തിലെത്താൻ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും...’ എന്ന് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ തന്റെ നോവലായ ‘ദി ആൽക്കെമിസ്റ്റി’ല്‍ പറഞ്ഞിരിക്കുന്നത് പോലെ ജീവിതത്തിലത് പ്രാവര്‍ത്തികമാക്കിയ ഒരുപാട് പേരുണ്ട്. അവരൊക്കെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ ത​ന്റെ സ്വപ്നത്തിനു പിന്നാലെ ഓടുന്ന ജാർഖണ്ഡിലെ കവിത കുമാരിയുടെ പോരാട്ടവീര്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജാർഖണ്ഡിലെ രാംഘട്ട് ജില്ലയില്‍ നിന്നുള്ള 27 കാരിയായ കവിത കുമാരി രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പ്രചോദനമായി മാറുകയാണ്.

ഹോം ഗാർഡ് ജോലി നേടുന്നതിനുള്ള ഫിസിക്കല്‍ ട്രയല്‍ റണ്ണില്‍ സാരിയും ധരിച്ച്‌ നഗ്നപാദയായിട്ടാണ് കവിത 1,600 മീറ്റർ ഓടിയത്. പത്ത് മിനിറ്റ് സമയം അനുവദിച്ചിരുന്നിടത്ത് വെറും ആറ് മിനിറ്റിനുള്ളില്‍ ഈ ദൂരം പൂർത്തിയാക്കി കവിത എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

മൂന്ന് വർഷം മുമ്പ് ഭർത്താവ് ദീപക് മഹതോ ദീർഘകാലത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെ ദുരിതക്കയത്തിലേക്ക് മുങ്ങിപ്പോയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കവിത നടത്തിയത്. രണ്ട് ചെറിയ കുട്ടികളെയും പോറ്റാൻ കവിത സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു.

എന്നാല്‍ കുടുംബത്തിന് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി കവിത ഒരു സർക്കാർ ജോലിയെന്ന ലക്ഷ്യത്തിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ഇതിനായി ദിവസവും പുലർച്ചെ നാല് മണിക്ക് കുട്ടികള്‍ ഉണരുന്നതിന് മുൻപ് നാട്ടുവഴികളില്‍ കവിത പരിശീലനം നടത്തി. ഷൂസോ മറ്റ് കായിക ഉപകരണങ്ങളോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതിരുന്നിട്ടും കവിത തന്റെ ആത്മവിശ്വാസം കൈവിടാതെ അതിനുള്ള ശ്രമങ്ങള്‍ നടത്തി.

ഒക്ടോബർ 24 നും നവംബർ 5 നും ഇടയില്‍ നടക്കാനിരിക്കുന്ന ഔദ്യോഗിക ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ഫിസിക്കല്‍ ടെസ്റ്റിന് മുന്നോടിയായി ഒരു പ്രാദേശിക പരിശീലനം പോലെ അക്കാദമി ഒരു ട്രയല്‍ റണ്‍ നടത്തിയിരുന്നു. അതിലാണ് കവിത പങ്കെടുത്തത്. കഠിനമായ ചൂടില്‍ നഗ്നപാദയായി സാരി ധരിച്ച്‌ കവിത ഫിനിഷിംഗ് പോയിന്റിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതോടെ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ കവിതയെ ​‍പ്രശംസ കൊണ്ട് മൂടി. പലര്‍ക്കും കവിതയൊരു പ്രചോദനമാണെന്നാണ് കമന്റുകളില്‍ കുറിച്ചത്. രാംഘട്ട് ജില്ലയില്‍ 284 ഹോം ഗാർഡ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

Tags

  • kavita kumari ran the 1600 metre trial barefoot in a saree

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

DonnaJean Wilde plank hold for five hours (Image Source: Instagram)

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്

German professional arm wrestler Leonidas Arkona lets dad win (Image Source: X)

അച്ഛനാണ് സൂപ്പര്‍ ഹീറോയെന്ന് വിശ്വസിക്കുന്ന മകള്‍ക്കു വേണ്ടി ആ അച്ഛനോട് തോറ്റ് പഞ്ചഗുസ്തി താരം ലിയോണിഡാസ് അർക്കോണ; ചാമ്പ്യന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Comments