
പനാജി: രഞ്ജി ട്രോഫിക്കുള്ള ഗോവ ടീമിൽ നിന്ന് അർജുൻ തെണ്ടുൽക്കർ പുറത്ത്. പുതിയ സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ ഗോവയുടെ ആദ്യ എതിരാളികൾ ബറോഡയാണ്.
ടീം മാറാൻ ഉദ്ദേശമില്ലെന്നും ഗോവയ്ക്കായി തന്നെ തുടർന്നും കളിക്കുമെന്നും അർജുൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.
2022 മുതലാണ് അർജുൻ ഗോവയ്ക്കായി കളിച്ചുതുടങ്ങിയത്. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയായിരുന്നു ഈ മാറ്റം. ഗോവയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ അർജുൻ സെഞ്ചുറി നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽനിന്ന് 153 റൺസും 15 വിക്കറ്റും നേടി. ഗോവയ്ക്കായി ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 685 റൺസും 52 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.







Comments