പ്രണയിച്ച് നടന്നപ്പോള് മെയ്ബിളിന്റെ സ്വരം എത്ര ഹൃദ്യമായിരുന്നു. ഒരുമിച്ച് ജീവിക്കാന് തുടങ്ങിയപ്പോഴാണ് അവളുടെ സ്വരം കേള്ക്കുന്നതേ അയാള്ക്ക് അനിഷ്ടകരമായത്.
മറുപടി
'ഞാനെന്ത് ചോദിച്ചാലുമെന്താ നിങ്ങള്മറുപടി പറയാത്തത്?'
ഭാര്യ ഇങ്ങനെ ചോദിക്കുമ്പോഴൊക്കെ അയാള്ക്ക് പറയണമെന്ന്തോന്നി.
താന് തന്നോട് തന്നെ ഇത് വരെ സംസാരിച്ച് കഴിഞ്ഞിട്ടില്ലല്ലോ. പിന്നയല്ലേ മറ്റുള്ളവരോട് സംസാരിക്കുന്നത്.
മരണം
ചിതയോ ശ്മശാന കുഴിയോ പള്ളിപ്പറമ്പിലെ ഖബറോ ആഗ്രഹിക്കുമ്പോഴാണ് ഒരു മനുഷ്യന് മരിക്കുന്നത്.
(ഫോണ്: 8086721454)





Comments