ന്യൂഡല്ഹി: വിവാദങ്ങള്ക്കിടെ തെരഞ്ഞെടുപ്പ് കമ്മിഷനില് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണറായി 2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥന് പ്രകാശ് രാജ്പുരോഹിതിനെ നിയമിച്ചു. വോട്ടര് പട്ടിക, ഐടി വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന സഞ്ജയ് കുമാര് കാലാവധി തികയും മുന്പ് മാതൃകേഡറിലേക്ക് മടങ്ങിയതിനെത്തുടര്ന്നുള്ള ഒഴിവിലേക്കാണ് നിയമനം.പഴ്സണല് ആന്ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവ് പ്രകാരം, കഴിഞ്ഞ 10 നു വൈകിയാണ് ക്യാബിനറ്റിന്റെ നിയമന സമിതി പ്രകാശ് രാജ്പുരോഹിതിന്റെ നിയമനത്തിന് അനുമതി നല്കിയത്. 2030 ഏപ്രില് എട്ടുവരെയാണ് രാജസ്ഥാന് കേഡര് ഉദ്യോഗസ്ഥനായ പ്രകാശ് രാജ്പുരോഹിതിന്റെ കാലാവധി. 2024 ഓഗസ്റ്റ് മുതല് ഈ വര്ഷം ഓഗസ്റ്റ് വരെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന സഞ്ജയ് കുമാര്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര് പട്ടിക, ഐടി വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു. കൂടാതെ രാജ്യത്ത് എ.എസ്.ആര്. നടപടികള് ആരംഭിച്ചുകൊണ്ടുള്ള 2025 ജൂണ് 24-ലെ ഇ.സി.ഐ ഉത്തരവില് ഒപ്പുവച്ചതും അദ്ദേഹമായിരുന്നു.ജോലി വിഭജനം സംബന്ധിച്ച തര്ക്കങ്ങള്ക്കിടെയാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മാറ്റം. ഇ.സി.ഐ: ഐടി വകുപ്പ് മേധാവിയായ ഡോ. സീമാ ഖന്നയുടെ ഫയലുകള് സഞ്ജയ് കുമാര് വഴിയല്ലാതെ കടന്നുപോകുന്നത് ചട്ടലംഘനമാണെന്നു കാട്ടി തെരഞ്ഞെടുപ്പ് കമ്മിണര്മാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവര് ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.





Comments