More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.

Authored by Web Desk | Last updated: 11 Oct 2026, 11:35 PM | 1 min read

Print
സര്‍ക്കാരിനു ഭയം; ഡല്‍ഹിയില്‍ 'അടിയന്തരാവസ്‌ഥ': സി.ജെ.പി.
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധം തടയാന്‍ രാജ്യതലസ്‌ഥാനത്ത്‌ കേന്ദ്രസര്‍ക്കാര്‍ തുറന്ന അടിയന്തരാവസ്‌ഥ നടപ്പാക്കുകയാണെന്ന്‌ കോക്രോച്ച്‌ ജനതാ പാര്‍ട്ടി(സി.ജെ.പി)യുടെ ആരോപണം. കര്‍ശന സുരക്ഷാപരിശോധനകളും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുന്നതും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതും ഇതിന്റെ ഭാഗമായാണ്‌. സുരക്ഷാനടപടികള്‍ പ്രതിഷേധം തടയാന്‍ മാത്രമല്ല, പ്രതിഷേധത്തിനെതിരേ ജനവികാരം തിരിച്ചുവിടാനുമാണെന്ന്‌ സി.ജെ.പി. നേതാക്കളായ സൗരവ്‌ ദാസും അശുതോഷ്‌ റാങ്കയും പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഡല്‍ഹിയിലെ ഇപ്പോഴത്തെ സാഹചര്യം 1975-ലെ അടിയന്തരാവസ്‌ഥയ്‌ക്കു തുല്യമാണെന്നും സാധാരണക്കാരെയാണ്‌ നിയന്ത്രണങ്ങള്‍ ദുരിതത്തിലാക്കുന്നതെന്നും സി.ജെ.പി. നേതാക്കള്‍ കുറ്റപ്പെടുത്തി. നാല്‍പ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചതിലൂടെ ദേശീയതലസ്‌ഥാനം സൈനികതാവളമായി മാറി. 1975-ലെ സ്വേഛാധിപത്യഭരണത്തിനുശേഷം ഇത്തരം അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ രാജ്യം കണ്ടിട്ടില്ല. കശ്‌മീര്‍, പശ്‌ചിമബംഗാള്‍, നക്‌സല്‍ ബാധിത മേഖലകള്‍ എന്നിവിടങ്ങളില്‍നിന്നുപോലും വ്യോമമാര്‍ഗം സുരക്ഷാ ഉദ്യോഗസ്‌ഥരെ എത്തിച്ചു. പ്രക്ഷോഭത്തിനെതിരേ ജനവികാരം ഇളക്കിവിടാന്‍ പൊതുഗതാഗതവും വ്യാപാരവുമെല്ലാം ഭരണകൂടം മനഃപൂര്‍വം തടസപ്പെടുത്തുകയാണ്‌. മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടതും ട്രെയിനുകള്‍ റദ്ദാക്കിയതും ഞായറാഴ്‌ചച്ചന്തകള്‍ അടപ്പിച്ചതും ജനജീവിതത്തെ ബാധിച്ചു.

തങ്ങളെ കസ്‌റ്റഡിയിലെടുക്കുമെന്ന്‌ അറിയാമായിരുന്നെങ്കിലും ഈ രീതി പ്രതീക്ഷിച്ചിരുന്നില്ല. വിമാനത്തിനുള്ളില്‍ തള്ളിക്കയറിയ പോലീസ്‌, നേതാക്കളെ തട്ടിക്കൊണ്ടുപോയി. കസ്‌റ്റഡിയിലെടുത്തശേഷം ഫോണുകള്‍ പിടിച്ചെടുത്തു. അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. കസ്‌റ്റഡിയുടെ കാരണം രേഖാമൂലം അറിയിച്ചില്ല. ഫോണുകള്‍ പിടിച്ചെടുത്തതിന്റെ രേഖ ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. ഫോണുകള്‍ ഹാക്ക്‌ ചെയ്യുകയോ ക്ലോണ്‍ ചെയ്യുകയോ ചെയ്‌തിരിക്കാം. വ്യാജതെളിവുകള്‍ സൃഷ്‌ടിച്ചിട്ടുണ്ടാകാം. രാജ്യദ്രോഹിയായ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്നു സൗരവ്‌ ദാസ്‌ ആരോപിച്ചു.

പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും ഡല്‍ഹി പോലീസ്‌ വേട്ടയാടുകയാണെന്ന്‌ സി.ജെ.പി. അഭിഭാഷക രത്‌ന സിങ്‌ ആരോപിച്ചു. ഭയന്ന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡല്‍ഹിയിലെത്തിയ തന്നെ ഇന്റലിജന്‍സ്‌ ബ്യൂറോ (ഐ.ബി) ഉദ്യോഗസ്‌ഥര്‍ പിന്തുടരുന്നു. നാല്‌ ഉദ്യോഗസ്‌ഥര്‍ തന്റെ താമസസ്‌ഥലത്തു വന്നു. ജംഗ്‌പുരയില്‍ കാറിലിരിക്കുമ്പോള്‍ മറ്റ്‌ നാല്‌ കാറുകളില്‍ വന്ന ഉദ്യോഗസ്‌ഥര്‍ ഒന്‍പത്‌ മണിക്കൂറോളം തടഞ്ഞുവച്ചു. അവര്‍ 30-35 പേരുണ്ടായിരുന്നു. ഒന്നുകില്‍ തടങ്കല്‍ പാളയത്തിലേക്ക്‌ വരണമെന്നും അല്ലെങ്കില്‍ വീട്ടുതടങ്കലില്‍ കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടെന്നും രത്‌ന പറഞ്ഞു.

സമാധാനം ലംഘിക്കില്ലെന്ന ജാമ്യവ്യവസ്‌ഥയെ അശുതോഷ്‌ റാങ്ക വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഡല്‍ഹി പോലീസുമാണ്‌ സമാധാനം തകര്‍ക്കുന്നത്‌. ജന്തര്‍ മന്ദറില്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്‌ സി.ജെ.പിയുടെ ആവശ്യമെന്നും സി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

അറസ്‌റ്റ്‌ ചെയ്‌തില്ല; അവര്‍ എന്നെ തട്ടിക്കൊണ്ടുപോയി: ധ്രുവ്‌ റാഠി

'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി

'പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം'., ഡല്‍ഹിയിലെ അടിച്ചമര്‍ത്തലിനെതിരേ സുപ്രീം കോടതി

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

തല്ലിയൊതുക്കാന്‍ സേന; വഴങ്ങാതെ പ്രക്ഷോഭകര്‍

No Image

മുത്തശ്ശിയുടെ മരണവിവരം ദീപ്‌കെയെ അറിയിച്ചതില്‍ വിവാദം

No Image

പ്രകാശ്‌ രാജ്‌പുരോഹിത്‌ പുതിയ ഡെപ്യൂട്ടി തെര. കമ്മിഷണര്‍

No Image

സമരക്കാരെ പിടികൂടാന്‍ പോലീസ്‌ ഗുരുദ്വാരയില്‍ കയറിയെന്ന്‌ ആരോപണം

Comments