
ന്യൂഡല്ഹി: 'ചലോ ദില്ലി' മാര്ച്ചിന് പിന്നാലെ ഡല്ഹിയില് വീണ്ടും പ്രതിഷേധം. എന്എസ്യുവും എഐഎസ്എഫുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കൊണാട്ട് പ്ലേസിലായിരുന്നു സമരം. കൊണാട്ട് പ്ലേസിലെ പ്രതിഷേധം പോലീസ് തടഞ്ഞു. പിന്നാലെ വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പലരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്കു പ്രതിഷേധത്തിനെത്തിയ സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും പോലീസ് തടഞ്ഞു.
എൻഎസ്യുഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖറിനെ ബസില് വച്ച് പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി എൻഎസ്യുഐ നോതാക്കൾ രംഗത്തെത്തി.അതിനിടെ, തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ മാർച്ചിൽ നാല് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു.
അതേസമയം രാഹുല് ഗാന്ധിയുടെ വസന്തിയില് നിന്ന് ഇന്ന് വൈകുന്നേരം മാര്ച്ച് തുടുങ്ങുമെന്ന് രാജ് മോഹന് ഉണ്ണിത്താന് എംപി പറഞ്ഞു.പ്രതിപക്ഷ എംപിമാര്ക്കായി രാഹുല് ഗാന്ധി ഇന്ന് വൈകുന്നേരം ചായ സല്ക്കാരം ഒരുക്കിയിട്ടുണ്ട്. വിരുന്നില് വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും. ഇതിനുപിന്നാലെയായിരിക്കും പ്രതിഷേധം.







Comments