More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്തുകൊണ്ടാണ് ആ വേർപിരിയൽ സംഭവിച്ചത്, വേണ്ടിയിരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്; എന്നാലവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകാം...’ സുന്ദര്‍ദാസ്

Authored by Web Desk | Last updated: 16 Oct 2026, 5:43 PM | 3 min read

Print
Sundardas about dileep and Manju Warrier (Image Source: Youtube)
Sundardas about dileep and Manju Warrier (Image Source: Youtube)
ആഘോഷങ്ങളോ ബഹളങ്ങ​ളോ ഇല്ലാതെ കടന്നു വരും. പക്ഷേ അവര്‍ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ നിത്യഹരിതമായി നിലനില്‍ക്കും. അത്തരത്തില്‍ എന്നും തന്റെ സിനിമകള്‍ക്ക് ഒരു ഐഡന്റിറ്റി നല്‍കിയ സംവിധായകനാണ് സുന്ദര്‍ദാസ്. ദിലീപും മഞ്ജുവാര്യരും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘സല്ലാപം’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് സുന്ദര്‍ദാസ്. സുന്ദര്‍ദാസിന്റെ മാത്രമല്ല ദിലിപിന്റെയും മഞ്ജുവാര്യരുടെയും കരിയര്‍ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു ഇത്.

ഇപ്പോഴിതാ ദിലീപിനെയും മഞ്ജുവാര്യരെയും സല്ലാപം സിനിമയെക്കുറിച്ചും സുന്ദര്‍ദാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ സല്ലാപം സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കുന്ന സുന്ദർദാസ്, ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്.

‘‘സല്ലാപം’ സിനിമയിലെ എല്ലാവരുമായി നല്ല ആത്മബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ദിലീപ്, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, മനോജ് കെ. ജയന്‍ എന്നിവരുമായി വലിയ അടുപ്പമായിരുന്നു. ദിലീപിന്റെയും മഞ്ജുവാര്യടെയും കുടുംബവുമായും നല്ല അടുപ്പമായിരുന്നു. എന്റെ മക​ന്റെ വിവാഹത്തിനൊക്കെ ഇവര്‍ പങ്കെുടുത്തു. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹത്തിനും ഞാനുമുണ്ടായിരുന്നു. പിന്നീടിവര്‍ പിരിയുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് മാനസികമായി വലിയ വിഷമം തോന്നി.

കാരണം അന്ന് മഞ്ജുവിന്റെയും ദിലീപിന്റെയും കല്യാണത്തിന്റെ റിസപ്ഷൻ സമയത്ത് അവിടെ ക്യാമറയായിട്ട് ഒരുപാട് പേർ ബൈറ്റ്സ് എടുക്കാനൊക്കെ നടക്കുന്നുണ്ട്. എല്ലാ ആർട്ടിസ്‌റ്റുകളും വരും. അപ്പൊ എന്നോട് വന്നിട്ട് ഇവർ ചോദിച്ചു, ‘എന്തെങ്കിലും പറയണം...’ എന്ന്. ഞാൻ പറഞ്ഞു, ‘എന്റെ സിനിമയിലെ നായകനും നായികയും... സിനിമയില്‍ ഒന്നിച്ചില്ല. പക്ഷേ അവരുടെ ജീവിതത്തില്‍ യോജിക്കട്ടെ...’ എന്ന് ഞാൻ പറഞ്ഞു. പക്ഷേ അത് പിന്നീട് എന്തോ... നമുക്ക് അറിയില്ല. അവരെ പേഴ്‌സ്പെക്ടീവിനെ പറ്റി ഒന്നും നമുക്ക് അറിയില്ല. എന്റെ കാഴ്ചപ്പാടിൽ, എന്തുകൊണ്ടാണ് ഇത്തരമൊരു വേർപിരിയൽ സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ, അവർക്ക് അതിന് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നിരിക്കാം.

എന്തിന്റെ പേരിലായാലും, അതിന്റെ കേസിന്റെ കാര്യങ്ങളോ, അല്ലെങ്കില്‍ ഇയാള്‍ ചെയ്തോ അയാള്‍ ചെയ്തോ എന്നുള്ളതല്ല അതിന്റെ വിഷയം. ആലുവ സബ്ജെയില്‍ ദിലീപിനെ അറസ്‌റ്റ് ചെയ്‌ത്‌ അവിടെ ജയിലിലാക്കി കഴിഞ്ഞപ്പോള്‍, ഞാൻ രണ്ടു പ്രാവശ്യം കാണാൻ പോയി. ജയിലില്‍. പക്ഷേ എനിക്ക് കാണാൻ സാധിച്ചില്ല. ജയില്‍ വിമുക്തനായതിന് ശേഷം ഞാൻ അനുപിനെ വിളിച്ച്‌, സരോവരം വീട്ടില്‍ വെച്ച്‌ ഞാൻ പോയി കണ്ടു. കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. ഞങ്ങള്‍ കെട്ടിപ്പിടിച്ച്‌ കരയുകയൊക്കെ ചെയ്‌തു.

സല്ലാപം ഷൂട്ടില്‍ നടന്ന കാര്യങ്ങള്‍ എല്ലാവർക്കും അറിയുന്നതാണ്. ആദ്യം നമ്മള്‍ ഷൂട്ട് ചെയ്യാൻ പോകുന്നത് ക്ലൈമാക്‌സ്‌ ആയിരുന്നു. അതായത്, ഇതിന്റെ ഒരു കഥാപരമായിട്ട് പറയുമ്പോള്‍ ട്രെയിൻ വരുന്നത്, അതിന്റെ മുമ്പിലേക്ക് രാധ ആത്മഹത്യ ചെയ്യാൻ വരുന്നതാണ്. അവളൊരു മണ്ടിപ്പെണ്ണാണല്ലോ. ഒരു ഗ്രാമീണ യുവതി, ഇന്‍ഫാക്ച്വേഷന്റെ പേരില്‍ അവള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അവള്‍ ഓടി വരുന്ന ട്രെയിനിന്റെ മുമ്പില്‍ ചാടാൻ ശ്രമിക്കുന്നു. ദൂരെ നിന്ന് ട്രെയിന്‍ വരുമ്പോള്‍ ഇവള്‍ ചാടി റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്നു. രണ്ട് ട്രാക്ക് ഉണ്ട്. അതില്‍ ഒരു ട്രാക്കിലാണ് ഷൂട്ട്, ട്രെയിൻ ദൂരെ നിന്ന് വരുമോ എന്ന് നമുക്കറിയില്ല.

രാത്രിയാണ് ഷൂട്ട്. ട്രാക്കിലേക്ക് മരിക്കാനായിട്ട് കേറി ചെല്ലുന്ന രാധയെ കടന്ന്, ട്രെയിൻ പോകുന്നതാണ് ക്ലൈമാക്‌സ്. അവിടേക്ക് ഇവളെ അന്വേഷിച്ചു വരുന്ന ദിവാകരനും, അങ്ങനെയാണ് ആ ഒരു സീക്വൻസ്. ഇതാണ് ആദ്യം ഷൂട്ട് ചെയ്യാൻ വിചാരിച്ചത്. കമ്പാർട്ടുമെന്റില്‍ വെളിച്ചമുള്ള ട്രെയിനാണ് ഷൂട്ടിനായി കണ്ടെത്തിയത്.

രാമചന്ദ്ര ബാബുവാണ് ക്യാമറമാൻ. രണ്ട് ക്യാമറ ഒക്കെ അറേഞ്ച് ചെയ്‌തു. ഒന്ന് ക്ലോസ് റേഞ്ച്, ഒന്ന് ലോങ്ങ് റേഞ്ച്, അങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ അന്ന് നോക്കിയപ്പോള്‍, നമുക്ക് ഈ ട്രെയിനിന് സ്‌പീഡ് ഇല്ല. അതായത്, പ്രധാന പ്രശ്‌നം ഒരു പാലം കഴിഞ്ഞിട്ടുള്ള പോർഷൻ ആണ് ഷൂട്ടിന് ചോദിച്ചിരിക്കുന്നത്. പാലത്തിലേക്ക് എത്തുമ്പോഴേക്കും, പാലത്തിലേക്ക് കയറുമ്പോള്‍ ട്രെയിന്‍ 20 കിലോമീറ്റർ താഴെ പോകും. അതിനൊരു ഇംപാക്ട് വരില്ല.

അങ്ങനെ ഷൊർണൂരില്‍ ഷൂട്ട് ചെയ്യാൻ എങ്ങനെയൊക്കെയോ പിന്നീട് അനുമതി നേടിയെടുത്തു. നല്ല സ്‌പീഡില്‍ ട്രെയിൻ വരും. നേരത്തെ നമ്മള്‍ പറഞ്ഞത് തന്നെയായിരുന്നു ഷോട്ട്. രാധ ഓടി പോകുന്നു. ഇയാള്‍ പിന്തുടരുന്നു. അതിന്റെ ട്രെയിനിന്റെ ബില്‍ഡ് അപ്പ് കാര്യങ്ങള്‍, ട്രെയിനിന്റെ ഷോട്ട്, ഇവള്‍ ചാടാൻ പോകുന്നു. വീണു കഴിഞ്ഞു. ട്രെയില്‍ ആയിട്ട് ഷൂട്ട് ചെയ്യുമ്പോള്‍, രണ്ട് ക്യാമറ വെച്ചിട്ടുണ്ട്. ഒന്ന് ടോപ്പ് ആംഗിള്‍ വെച്ചിട്ടുണ്ട്. ഒരു ടൈറ്റ് റേഞ്ച് വെച്ചിട്ടുണ്ട്.

മരിക്കാൻ വേണ്ടി വന്ന ഒരാളുടെ കോമണ്‍ സെൻസ് എന്ന് പറയുന്നത്, നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. ട്രെയിൻ ദൂരെ നിന്ന് വരുന്നു. അതിലേക്ക് ചാടാൻ രാധ നിൽകുന്നു. അപ്പോഴേക്കും ദിവാകരൻ വരുന്നുണ്ട്. ഇവൾ അതിലേക്ക് ചാടാൻ പോകുമ്പോൾ ദിവാരൻ വന്ന് പിടിക്കുന്നു. അവളെ പിന്തിരിപ്പിക്കുന്നു എന്നാണ് കഥ. ട്രെയിൻ വന്നപ്പോൾ മഞ്ജു ട്രെയിനിന് അരികിലേക്ക് പോയി. മനോജ് പിടിച്ച് മാറ്റാൻ സ്ട്ര​​ഗിൾ ചെയ്യുന്നു. ട്രെയിനാണെങ്കിൽ നല്ല സ്പീഡിലും. ട്രെയിൻ വരുമ്പോൾ അരികിൽ നിൽക്കരുതെന്ന് എല്ലാവരും പറയുന്നതല്ലേ.

ഞങ്ങള്‍ രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്‌തുകൊണ്ടിരിക്കുകയാണ്. ട്രെയിൻ പോയിക്കൊണ്ടിരിക്കുകയാണ്. അവരത് അറിയുന്നില്ല. ട്രാക്കിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ വീണ്ടും ദിവാകരന്‍ രാധയെ പിടിച്ചു വലിക്കുകയാണ്. വീണ്ടും രാധ കയറാന്‍ തുടങ്ങുന്ന ആ സമയത്ത് ഇവര്‍ ട്രെയിനുമായിട്ട് വലിയ അകലത്തിലല്ല.

ലാസ്‌റ്റ് കമ്പാർട്ട്മെന്റ് പോയി കഴിയുമ്പോള്‍ ദിവാകരന്‍ രാധയുടെ മുഖത്ത് അടിക്കും, അതാണ് അതിന്റെ ക്ലൈമാക്‌സ്. ആ ഇമോഷനില്‍ നിന്ന് താഴത്തേക്ക് കൊണ്ടുവരാൻ. കഥാപരമായിട്ട് സ്ക്രിപ്റ്റില്‍ അതാണ്. ഭയങ്കര സ്ട്രഗിള്‍ നടക്കുന്നതു ത്രില്ലടിച്ച് ഞങ്ങള്‍ ഷൂട്ട് ചെയ്യുകയാണ്, ക്ലൈമാക്‌സ് അല്ലേ? അതിന്റെ ടൈറ്റ് റേഞ്ച് ഉണ്ട്. ലോങ്ങ് ഷോട്ട് ഉണ്ട്. ദിവാകരന്‍ മുഖത്ത് അടിച്ചു കഴിഞ്ഞിട്ട്, ഷോട്ട് കട്ട് ചെയ്‌തു. എല്ലാവരും കൈയൊക്കെ അടിച്ചു.

എന്നാല്‍ ഈ സമയത്ത് മനോജിന്റെ കാല്‍ വിറയ്ക്കുകയാണ്. മുണ്ട് മടക്കി കുത്തിയതു കൊണ്ട് വിറയ്ക്കുന്നത് ശരിക്ക് കാണാം. മഞ്ജു ആണെങ്കില്‍ താഴെ വന്ന് ആ ട്രാക്കില്‍ ഇരുന്നിട്ട് കരച്ചിലോടു കരച്ചില്‍. എനിക്ക് പെട്ടെന്ന് എന്താണ് സംഭവം എന്ന് പിടി കിട്ടിയില്ല. ലോഹി ഓടി വന്നു, ഉണ്ണിയേട്ടൻ ഓടി വന്നു. ലോഹി സമാധാനിപ്പിക്കുന്നു. അ​പ്പോഴാണ് മനോജ് പറയുന്നത്, ‘എനിക്ക് പിടിച്ചിട്ട് കിട്ടുന്നില്ല. മഞ്ജു മനപ്പൂർവ്വം ​ട്രെയിനിനു മുന്നിലേക്ക് പോകുന്നതു പോലെയാണ് തോന്നിയത്...’ എന്ന്. ആ സമയത്ത് മഞ്ജു കഥാപാത്രമായി ശരിക്കും മാറി, അഭിനയം വേറെ ലെവലിലേക്ക് പോയ ഒരു അവസ്ഥയായിരുന്നു അത്...’’ സുന്ദര്‍ദാസ് പറഞ്ഞു. ലോഹിതദാസിന്റെ രചനയില്‍ സുന്ദർ ദാസ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാര്യര്‍, ദിലീപ്, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച കഥയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്ന ഗാനങ്ങളുമടങ്ങിയ ഒരു നല്ല പ്രണയകഥയായിരുന്നു സല്ലാപം. റിപ്പീറ്റഡ് വാല്യുവുള്ള മലയാളസിനിമകളെടുത്താല്‍ സല്ലാപം അന്നുമിന്നും മുന്നില്‍ത്തന്നെ നില്‍ക്കും.



Tags

  • director sundardas
  • dileep
  • manju warrier
  • sallapam movie

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും