
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിറായി വിജയൻ ഒക്ടോബർ 23 വെള്ളിയാഴ്ച ഇ ഡിക്ക് മുന്നിൽ ഹാജരാവില്ലെന്ന് സൂചന. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനു നേരിട്ട് ഹാജരാവാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള മറുപടി പിണറായി ഉടൻ നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലുള്ള അസൗകര്യം അറിയിച്ച് ഒഴിവാകുമെന്നാണ് സൂചന. കേസിൽ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബർ 26-ന് കേസ് പരിഗണിക്കും. അതുവരെ ഇ ഡിക്ക് മുന്നിൽ ഹാജരാവാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. പിണറായി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്. സമൻസ് പോസ്റ്റിൽ അയച്ചാൽ കൈപ്പറ്റാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥർ നേരിട്ടെത്തിയത്.
എന്നാൽ, സമൻസ് ചുവരിൽ പതിപ്പിച്ചതിനെ സിപിഎം രൂക്ഷമായി വിമർശിച്ചിരുന്നു. 21ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇ ഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.







Comments